അരിമ്പൂർ: വെളുത്തൂർ അയ്യങ്കാളി നഗറിൽ അയ്യങ്കാളി ബ്രദേഴ്സ് ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ ഉദ്ഘാനം അരിമ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്മിത അജയകുമാർ നിർവഹിച്ചു. ക്ലബ്ബ് പ്രസിഡൻ്റ് സി.ടി.പ്രകാശൻ അദ്ധ്യക്ഷനായി. ചടങ്ങിൽ അയ്യങ്കാളി നഗറിലെ ഏറ്റവും പ്രായം കൂടിയ വൈക്കത്ത് കൂട്ടൻ, ചാമ്പുള്ളി കല്യാണി എന്നിവരെ ആദരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സി.ജി. സജീഷ്,വാർഡ് മെമ്പർ ഷിമി ഗോപി, ക്ലബ് സെക്രട്ടറി എൻ.സി.സതീഷ്, വൈസ് പ്രസിഡൻ്റ് ടി.ടി.സന്തോഷ് തുടങ്ങിയവർ സംസാരിച്ചു
previous post