തളിക്കുളം: ഗ്രാമപഞ്ചായത്ത് 2025-26 വാർഷിക പദ്ധതി തയാറാക്കുന്നതുമായി ബന്ധപ്പെട്ട് വർക്കിങ് ഗ്രൂപ് സംഘടിപ്പിച്ചു. തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സി. പ്രസാദ് ഉദ്ഘാടനം ചെയ്തു. തളിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ഐ. സജിത അധ്യക്ഷത വഹിച്ചു. കൃഷി, മൃഗസംരക്ഷണം, മത്സ്യബന്ധനം, ക്ഷീരവികസനം, ദാരിദ്ര്യ ലഘൂകരണം, പാർപ്പിടം, പട്ടികജാതി വികസനം, ചെറുകിട വ്യവസായം, കുടിവെള്ളം ശുചിത്വം, ജൈവ വൈവിദ്ധ്യം തുടങ്ങി 14 മേഖലകളിൽ ഗ്രൂപ് ചർച്ച നടത്തി. നിർദേശങ്ങൾ സ്വീകരിച്ചു. തളിക്കുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ. അനിത, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.കെ. ബാബു, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ബുഷറർ അബ്ദുൽ നാസർ, ബ്ലോക്ക് അംഗങ്ങളായ ലിന്റ സുഭാഷ് ചന്ദ്രൻ, വി. കല, പഞ്ചായത്ത് അംഗങ്ങളായ ഐ.എസ്. അനിൽകുമാർ, ഷാജി ആലുങ്ങൽ, വിനയ പ്രസാദ്, ഷിജി, സന്ധ്യ മനോഹരൻ, ജീജ രാധാകൃഷ്ണൻ, സുമന ജോഷി, ഷൈജ കിഷോർ, ബിന്നി അറക്കൽ, കുടുംബശ്രീ ചെയർപേഴ്സൻ മീനാ രമണൻ എന്നിവർ സംസാരിച്ചു. തളിക്കുളം ഗ്രാമപഞ്ചായത്ത് ജൂനിയർ സൂപ്രണ്ട് തങ്കം, പഞ്ചായത്ത് ഉദ്യോഗസ്ഥർ, നിർവഹണ ഉദ്യോഗസ്ഥർ, അംഗൻവാടി വർക്കേഴ്സ്, ആശാവർക്കർമാർ, കുടുംബശ്രീ അംഗങ്ങൾ, ഹരിത കർമസേന അംഗങ്ങൾ, വർക്കിങ് ഗ്രൂപ് അംഗങ്ങൾ എന്നിവരും പങ്കെടുത്തു.