തൃപ്രയാർ: തൃപ്രയാർ-നാട്ടിക മർച്ചന്റ്സ് അസോസിയേഷൻ 50ാം വാർഷിക പൊതുയോഗവും തെരഞ്ഞെടുപ്പും ജില്ല പ്രസിഡന്റ് കെ.വി. അബ്ദുൽ ഹമീദ് ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡൻറ് ഡാലി ജെ. തോട്ടുങ്ങൽ അധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം ട്രഷറർ എൻ.കെ. ഷാജഹാൻ, പി.കെ. സമീർ, ദീപ്തി ബിമൽ, ആർ.എസ്. ബാബു എന്നിവർ സംസാരിച്ചു. തെരഞ്ഞെടുപ്പിന് ജില്ല ജനറൽ സെക്രട്ടറി എൻ.ആർ. വിനോദ്കുമാർ നേതൃത്വം നൽകി. ഭദ്രം വ്യാപാരി കുടുംബ സുരക്ഷ പദ്ധതിയിൽ അംഗമായിരുന്നവരുടെ ആശ്രിതർക്കുള്ള മരണാനന്തര സഹായം 10 ലക്ഷം രൂപ വിതരം ചെയ്തു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട കെ.വി. അബ്ദുൽ ഹമീദിന് സ്വീകരണവും നൽകി. ഭാരവാഹികൾ: ഡാലി ജെ. തോട്ടുങ്ങൽ (പ്രസി.), സുരേഷ് ഇയ്യാനി (ജന. സെക്ര.), സി.ഐ. ആന്റണി (ട്രഷ.).
next post