News One Thrissur
Updates

തളിക്കുളത്ത് കൃഷിയുമ്മ അനുസ്മരണവും പച്ചക്കറി തൈ വിതരണവും 

തളിക്കുളം: ദൈവത്തിൻ്റെ സ്വന്തം നാട് പ്രകൃതിയുടെ മടിത്തട്ടിൽ അതിൻ്റെ സൗന്ദര്യം കിടക്കുന്ന നാട് നമ്മുടെ മലയാള നാട്  നമ്മുടെ മണ്ണിൽ എല്ലാം സമൃദ്ധമായി നമുക്ക് ലഭിക്കാവുന്ന രീതിയിലുള്ളതാണ് പക്ഷെ മലയാള മണ്ണിന്റെ ഗുണം തിരിച്ചറിയാതെ പോകുന്നത് നമ്മൾ തന്നെയാണെന്ന് ടി.എൻ. പ്രതാപൻ പറഞ്ഞു. ദൈവം നൽകിയ പ്രകൃതി സൗന്ദര്യം ഇല്ലാതാക്കിയതാണ് ഇന്ന് കാണുന്ന എല്ലാ ദുരന്തങ്ങൾക്കും കാരണമെന്നും ടി എൻ പ്രതാപൻ പറഞ്ഞു. കേരളത്തിൻ്റെ സമൃദ്ധമായ പ്രകൃതിദൃശ്യങ്ങളും നദികളും പുഴകളും മലകളും കുന്നുകളും തടാകങ്ങളും തെങ്ങിൻ തോപ്പുകളും തേയിലത്തോട്ടങ്ങളും ഇല്ലായ്മ ചെയ്യുന്നത് പലപ്പോഴും മുഖ്യധാര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുമ്പോഴും അതിനെ കണ്ടില്ലെന്ന് നടിക്കുകയാണ് നമ്മുടെ സമൂഹത്തിലുള്ള ഭൂരിപക്ഷം പേരും ചെയ്യുന്നത്. കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിന് മാധ്യമങ്ങൾ നല്ല പങ്ക് വഹിക്കുന്നുണ്ടെന്നും ടി.എൻ. പ്രതാപൻ പറഞ്ഞു. അത് കൊണ്ടാണ് കൃഷി ഉമ്മ മരണപ്പെട്ടപ്പോൾ അവരെ കുറിച്ച് പ്രാദേശിക മാധ്യമ പ്രവർത്തകർ അവരുടെ മഹത്വത്തെ കുറിച്ച് എഴുതിയതെന്നും ടി.എൻ. പറഞ്ഞു.

കൃഷിയുമ്മ എന്ന ഫാത്തിമ ഉമ്മയെ പോലുള്ളവർ ഈ നാട്ടിൽ ജീവിച്ചിരുന്ന കാലത്ത് നടത്തിയ പ്രവർത്തനങ്ങളാണ് മരണപ്പെട്ടിട്ടും അവരെയൊക്കെ ഓർക്കാനും അവരുടെ സ്മരണകൾ നില നിർത്താനും നമ്മളൊക്കെ ഒരുമിക്കുന്നതെന്നും ടി.എൻ. പ്രതാപൻ പറഞ്ഞു. കഴിഞ്ഞ ഒൻപത് വർഷമായി പുതുവത്സര ദിനത്തിൽ നടത്തി വരുന്ന കൃഷിഉമ്മ അനുസ്മരണവും ജൈവ ഹൈബ്രീഡ് പച്ചക്കറി തൈ വിതരണവും ഉത്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹരിത സമൃദ്ധി പ്രസിഡന്റ് പി.എസ്. സുൽഫിക്കർ അധ്യക്ഷത വഹിച്ച ചടങ്ങിൽ കെ.എ. ഹാറൂൺ റഷീദ്, പി.ഐ. ഷൗക്കത്താലി, ജീജ രാധാകൃഷ്ണൻ, പി.ഐ. ഹനീഫ, ഷീജ രാമചന്ദ്രൻ, നീതു പ്രേംലാൽ, പത്മിനി ജയപ്രകാശ്, ഷമീർ മുഹമ്മദലി, കെ.എ. മുജീബ്, എൻ.എം. ഭാസ്കരൻ, പി.കെ. അബ്‌ദുൾ കാദർ, അസീസ് തളിക്കുളം, വാസൻ കോഴിപറമ്പിൽ, മുഹമ്മദ്‌ ഷഹാബു, ശശിധരൻ വാത്താട്ട്, എൻ.മദനമോഹനൻ, ജെസ്മി ജോഷി, വിജയലക്ഷ്മി ആപറമ്പത്ത്, ഉഷ പച്ചാംപിള്ളി, കൃഷ്ണവേണി, ബബിത മനോജ്‌, സിന്ധു വിജീഷ്, ഷിൽജ ദീപരാജ്, സീനത്ത് ഷക്കീർ, നൈഷ കണ്ണൻ, എന്നിവർ സംസാരിച്ചു. ചടങ്ങിന് മുൻപ് മാളിയേക്കൽ ഗ്യാസ് ഏജൻസിയുടെ നേതൃത്വത്തിൽ പാചകവാതക സുരക്ഷ ബോധവൽക്ക ബോധവൽക്കരണ ക്ലാസും നടത്തി എം കെ ഹുസൈൻ, മനോജ്‌ ഇടപ്പിള്ളി, എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. തക്കാളി, പച്ചമുളക്, വെണ്ട, വഴുതിന, കുറ്റിപയർ എന്നി ഹൈബ്രീഡ് പച്ചക്കറി തൈകളാണ് വിതരണം ചെയ്തത്.

Related posts

കൊടുങ്ങല്ലൂരിൽ ആംബുലൻസിനെ പിന്തുടർന്ന കുടുംബാംഗങ്ങൾ സഞ്ചരിച്ച കാർ തലകീഴായി മറിഞ്ഞു; കാർ യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു.

Sudheer K

ജേക്കബ് അന്തരിച്ചു

Sudheer K

തൃശ്ശൂർ കോടതിയിലെ അഭിഭാഷകരുടെ ക്ലർക്ക് മാരുടെ ഡയറക്ടറി പ്രകാശനം ചെയ്തു.

Sudheer K

Leave a Comment

error: Content is protected !!