കാഞ്ഞാണി: മണലൂർ ഗ്രാമപഞ്ചായത്തിലെ ആറാം വാർഡ് സൗഹൃദ റോഡിന്റെ രണ്ടാംഘട്ട കോൺക്രീറ്റ് പൂർത്തീകരിച്ചു. റോഡിന്റെ ഉദ്ഘാടനം വാർഡ് മെമ്പർ ടോണി അത്താണിക്കൽ നിർവഹിച്ചു. വാർഡ് കൺവീനർ സജീവ് വലിയപറമ്പിൽ അധ്യക്ഷത വഹിച്ചു. സുബേഷ്,സുരേഷ് വാലപ്പറമ്പിൽ, ഷിജു ചിറ്റോളി, സിന്റോ ചാലയ്ക്കൽ എന്നിവർ സംസാരിച്ചു.
previous post
next post