വാടാനപ്പള്ളി: ദീർഘ കാലത്തെ സിപിഎം ബന്ധം ഉപേക്ഷിച്ച് നേതാക്കൾ ബിജെ പി യിലേക്ക് സി.പി.എം വാടാനപ്പള്ളി ആത്മാവ് ബ്രാഞ്ച് കമ്മിറ്റി അംഗം ജോമോൻ, വാടാനപ്പള്ളി ഇ.കെ. നായനാർ ബ്രാഞ്ച് കമ്മിറ്റി അംഗം ബാബു ഒല്ലേക്കാട്ടിലും ആണ് പാർട്ടി വിട്ട് ബിജെ പിയിൽ ചേർന്നത്. ഇരുവരേയും ബിജെപി ജില്ലാ പ്രസിഡൻ്റ് അഡ്വ കെ.കെ.അനീഷ്‌കുമാർ ഷാൾ അണിയിച്ചു സ്വീകരിച്ചു . ബിജെപി ജില്ലാ ജനറൽ സെക്രട്ടറിമാരായ അഡ്വ കെ.ആർ. ഹരി, ജസ്റ്റിൻ ജേക്കബ് ,ജില്ല സെക്രട്ടറി റോഷൻ , ബിജെപി പഞ്ചായത്ത് പ്രസിഡൻ്റ് പി.ദിവിൻ ദാസ് എന്നിവർ പങ്കെടുത്തു.