News One Thrissur
Updates

ന്യൂ ഇയർ ആശംസ പറഞ്ഞില്ല; യുവാവിനെ 24 തവണ കുത്തി പരുക്കേല്പിച്ചു

തൃശ്ശൂർ: മുള്ളൂർക്കരയിൽ ന്യൂ ഇയർ ആശംസ പറഞ്ഞില്ലെന്ന കാരണത്താൽ യുവാവിനെ കുത്തി പരുക്കേല്പിച്ചു. ആറ്റൂർ സ്വദേശി സുഹൈബിനാണ് കുത്തേറ്റത്. യുവാവ് ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇരുപത്തിനാലു തവണ കുത്തേറ്റിട്ടുണ്ട്.കഞ്ചാവ് കേസിലെ പ്രതിയായ ഷാഫിയാണ് സുഹൈബിനെ കുത്തിയത്. കാപ്പ ചുമത്തപ്പെട്ട പ്രതിയാണ് ഷാഫി. ഷാഫിയോട് ന്യൂഇയർ ആശംസ പറയാത്തതാണ് അക്രമണത്തിന് കാരണം. സുഹൈബ് ബൈക്കിൽ പോകുമ്പോൾ ഷാഫിയും കൂട്ടരും ബസ് സ്റ്റോപ്പിൽ ഇരുന്നിരുന്നു. ഷാഫിയ്ക്കൊപ്പം ബസ് സ്റ്റോപ്പിൽ ഇരുന്നവരെ സുഹൈബ് ന്യൂ ഇയർ ആശംസിച്ചിരുന്നു. ഷാഫിയോടൊഴികെ മറ്റെല്ലാവരോടും സുഹൈബ് ന്യൂ ഇയർ ആശംസ പറഞ്ഞതിൽ പ്രകോപിതനായാണ് ഷാഫി സുഹൈബിനെ ആക്രമിച്ചത്.

Related posts

വിജയകുമാരി അന്തരിച്ചു.

Sudheer K

കൊടുങ്ങല്ലൂരിൽ ഡോക്ടറെ പിന്‍തുടര്‍ന്ന് വാഹനം തടഞ്ഞ് നിര്‍ത്തി പണം തട്ടാന്‍ ശ്രമിച്ച സംഭവത്തില്‍ മൂന്ന് പേര്‍ കൂടി അറസ്റ്റിൽ.

Sudheer K

ചാമക്കാലയിൽ കട കുത്തിത്തുറന്ന് മോഷണം.

Sudheer K

Leave a Comment

error: Content is protected !!