അന്തിക്കാട്: അന്തിക്കാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ആയിരുന്ന എം.കെ. ധർമ്മൻ്റെ ഒന്നാം ചരമവാർഷികം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. മാങ്ങാട്ടുകര സെൻ്ററിലെ സ്മാരകത്തിൽ പതാക ഉയർത്തി പുഷ്പാർച്ചന നടത്തി അനുസ്മണ യോഗം സംഘടിപ്പിച്ചു. സിപിഐഎം മണലൂർ ഏരിയ സെക്രട്ടറി പി.എ രമേശൻ, എ.വി ശ്രീവൽസൻ, ടി ഐ ചാക്കോ, കെ.വി. രാജേഷ്, എം. രാമചന്ദ്രൻ ഇ ജി ഗോപാലകൃഷണൻ, കെ ആർ രഭീഷ്, ഏ.കെ. അഭിലാഷ്, കെ ജി ഭുവനൻ, ടി.ജി.ദിലീപ് കുമാർ, വി.കെ. പ്രദീപ്, പി.എസ്. സുജിത്ത്, വി.എ. ദിവാകരൻ, പി ആർ ഷിബു, എം.എസ്. വൈശാഖ്, പി. രാമചന്ദ്രൻ, സി.പി. സതീശൻ എന്നിവർ സംസാരിച്ചു. അന്തിക്കാട് 818 നമ്പർ സർവ്വീസ് സഹകരണ സംഘം പ്രസിഡൻറ്, സിപിഐഎം അന്തിക്കാട് ലോക്കൽ കമ്മിറ്റി അംഗം തുടങ്ങിയ ചുമതലകൾ വഹിച്ചിരുന്നു.