അരിമ്പൂർ: കാറ്റിൽ തെങ്ങ് വീണ് വീടിൻ്റെ ട്രസ്സ് വർക്ക് തകർന്നു. മനക്കൊടി വെള്ളം പറമ്പിൽ സുന്ദരൻ്റെ വീടിൻ്റെ മുകളിലേക്കാണ് തെങ്ങ് വീണത്. സമീപത്തെ വീട്ടിലെ തെങ്ങാണ് കാറ്റിൽ നിലം പതിച്ചത്. പുതുതായി പണിത വീടിനു മുകളിലെ ട്രസ്സ് ആണ് തകർന്നത്. അമ്പതിനായിരം രൂപയുടെ നഷ്ടം സംഭവിച്ചതായി ഉടമ പറഞ്ഞു.