അരിമ്പൂർ: കൊലപാതകക്കേസ്, അന്തിക്കാട് സ്ക്വാഡിന് അംഗീകാരം. അരിമ്പൂരിൽ തമിഴ്‌നാട് സ്വദേശിയായ കെട്ടിട നിർമ്മാണ തൊഴിലാളി അമ്പാടത്തു വീട്ടിൽ ആദിത്യനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ തമിഴ്‌നാട് തിരുച്ചിറപ്പിള്ളി സ്വദേശി ദാമോധരൻ (22) കടലൂർ ബണ്ടരുട്ടി സ്വദേശി ഷൺമുഖൻ (38) എന്നിവരെ പഴുതടച്ച അന്വേഷണത്തിലൂടെ കണ്ടെത്തിയ അന്തിക്കാട് ഇൻസ്പെക്ടർ പി.കെ. ദാസ്, സീനിയർ സിപിഒമാരായ മിഥുൻ കൃഷ്ണ, സുർജിത് സാഗർ എന്നിവരാണ് ബാഡ്‌ജ് ഓഫ് ഹോണർ ബഹുമതിക്ക് അർഹരായത്.
മിഥുൻ കൃഷ്ണ കൊടുങ്ങല്ലൂർ ഡി.വൈ.എസ്.പിയുടെ സ്ക്വാഡിൽ അംഗമാണ്.