എടമുട്ടം: ദേശീയപാതയിൽ പാലപ്പെട്ടിയിൽ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരന് പരിക്ക്. ചെന്ത്രാപ്പിന്നി പാട്ടുകുളങ്ങര സ്വദേശി വത്സനാണ് പരിക്കേറ്റത്. ഇയാളെ കരയാമുട്ടം വിവേകാനന്ദ ആംബുലൻസ് പ്രവർത്തകർ വലപ്പാട് ദയ ആശുപത്രിയിൽ എത്തിച്ചു. ഇന്ന് രാവിലെ എട്ടരയോടെ പാലപ്പെട്ടി വളവിന് തെക്ക് ഭാഗത്തായിരുന്നു അപകടം.