വാടാനപ്പള്ളി: ഗ്രാമപഞ്ചായത്തിൽ മണലൂർ എം എൽ എയുടെ ആസ്തിവികസന ഫണ്ടിൽ നിന്ന് 50 ലക്ഷം രൂപ ചെലവഴിച്ചു നിർമ്മിച്ച കുട്ടമുഖം ജനകീയ ആരോഗ്യ കേന്ദ്രത്തിന്റെ ഉദ്ഘാടനം ജനുവരി മൂന്നിന് നടത്തും. വാടാനപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശാന്തി ഭാസി അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ മുരളി പെരുനെല്ലി എംഎൽഎ ഉദ്ഘാടനം നിർവഹിക്കും. തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ. സി പ്രസാദ്, തൃശൂർ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.എം. അഹമ്മദ്, ഡിഎംഒ ഡോക്ടർ പി. ശ്രീദേവി, ഡിപിഎം ഡോക്ടർ സജീവ് കുമാർ എന്നിവർ മുഖ്യ അതിഥികളായി പങ്കെടുക്കും.