കാഞ്ഞാണി: മണലൂർ അയ്യപ്പൻകാവിലെ 62ാമത് ദേശവിളക്ക് മഹോത്സവം ഭക്തി നിർഭരമായി. കാഞ്ഞാണി ശ്രീ നാരായണ ഗുരു മന്ദിരത്തിന് സമീപത്തു നിന്നും മൂന്നു ഗജവീരന്മാരെ അണിനിരത്തികൊണ്ട്, തേര്, കാവടി, താലം, ഉടുക്ക്, പഞ്ചവാദ്യം, നാദസ്വരം എന്നീ വാദ്യാഘോഷങ്ങളോടു കൂടിയ എഴുന്നള്ളിപ്പ് അയ്യപ്പൻകാവ് ക്ഷേത്ര സന്നിധിയിൽ എത്തിച്ചേർന്നു. തുടർന്ന് അന്നദാനവും നടത്തി. വൈകിട്ട് മണലൂർ സത്രം ശിവ ക്ഷേത്രത്തിൽ നിന്നും ചിന്തുപാട്ട്, കാവടി, പഞ്ചവാദ്യം എന്നിവയുടെ അകമ്പടിയിൽ പാലക്കൊമ്പ് എഴുന്നള്ളിപ്പും ഉണ്ടായിരുന്നു. പരിപാടികൾക്ക് കമ്മറ്റി ഭാരവാഹികളായ പ്രസിഡൻ്റ് സുധിർ പൊറ്റേക്കാട്, സെക്രട്ടറി സന്തോഷ്, ട്രഷറർ അജീഷ് സോമൻ, സുനിൽ കൊച്ചത്ത്, ജോ. സെക്രട്ടറി എം.ടി താജൻ, രഞ്ജിത്ത് തണ്ടാംപറമ്പിൽ, ആദർശ്, ഗോകുൽദാസ് തുടങ്ങിയവർ നേതൃത്വം നൽകി
next post