News One Thrissur
Updates

അന്തിക്കാട് ക്ഷേത്രക്കുളത്തിൽ നീന്താൻ ഇറങ്ങി കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി

അന്തിക്കാട്: ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങി കാണാതായ യുവാവിൻ്റെ മൃതദേഹം ക ണ്ടെത്തി ഉത്തര കർണാടക സ്വദേശി വാസുദേവ് അശോക് ശാസ്ത്രി (ആദർശ് – 27) ആണ് മരിച്ചത്. യുവാവ് പുത്തൻപീടികയിലുള്ള സുഹൃത്തിൻ്റെ വീട്ടിൽ പെരുന്നാൾ ആഘോഷത്തിന് എത്തിയതായിരുന്നു. തുടർന്ന് വ്യാഴാഴ്ച വൈകീട്ട് 3 മണിയോടെ നാല് സുഹൃത്തുക്കൾ ചേർന്ന് അന്തിക്കാട്ട് കുളത്തിൽ എത്തി നീന്താൻ ഇറങ്ങിയതായിരുന്നു. ഇതിനിടയിൽ യുവാവിനെ കാണാതായതിനെ തുടർന്നു കൂടെയുള്ള സുഹൃത്തുക്കൾ പരിഭ്രാന്തരായി ഒച്ചവച്ചതിനെ തുടർന്ന് നാട്ടുകാർ ഫയർഫോഴ്സിനെ വിവരമറിയിച്ചു. നാട്ടികയിൽ നിന്നെത്തിയ ഫയർഫോഴ്സ് സംഘം കരയിൽ നിന്ന് 10 മീറ്റർ ദൂരത്തിനുള്ളിൽ വെള്ളത്തിനടിയിൽ നിന്ന് ആദർശിനെ മുങ്ങിയെടുത്തു. ഒരു മണിക്കൂറോളമാണ് യുവാവ് വെള്ളത്തിനടിയിൽ കിടന്നത്. പുറത്തെടുക്കുമ്പോൾ ഇയാൾക്ക് നേരിയ അനക്കം ഉണ്ടായിരുന്നതായി പറയുന്നു. ഇയാളെയും കൊണ്ടുപോയ വാഹനം വഴിയിൽ വെച്ച് അപകടത്തിൽപ്പെട്ടെങ്കിലും തുടർന്ന് പുത്തൻ പീടികയിലെ ആശുപത്രിയിൽ എത്തിച്ചു. ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു.

Related posts

നാരായണി കുട്ടി അമ്മ അന്തരിച്ചു.

Sudheer K

മുക്കുപണ്ടം പണയപ്പെടുത്തി തട്ടിപ്പ്: എടത്തിരുത്തി കുട്ടമംഗലം സ്വദേശി പിടിയിൽ

Sudheer K

ചാവക്കാട് മണത്തല സ്കൂളിൽ പൂർവ്വ വിദ്യാർത്ഥി സംഗമം.

Sudheer K

Leave a Comment

error: Content is protected !!