News One Thrissur
Updates

എറവ്  കപ്പൽ പള്ളിയിൽ സൗജന്യ റോസാപ്പൂവ് വിതരണം വെള്ളിയാഴ്ച.

എറവ് : സെൻ്റ് തെരേസാസ് കപ്പൽ പള്ളിയിൽ ഇന്ന് തിരുനാളിനെത്തുന്ന എല്ലാവർക്കും സൗജന്യമായി വിതരണം ചെയ്യാനുള്ള
നവനിറവർണങ്ങളിലുള്ള പതിനായിരത്തിലേറെ പനിനീർപ്പൂക്കളെത്തി.കടും ചുവപ്പ്, വെള്ള, റോസ്, കുങ്കുമം, ഇളംമഞ്ഞ, പിങ്ക്, ബേബി പിങ്ക്, കടും മഞ്ഞ തുടങ്ങിയ 9 നിറങ്ങളിലുള്ള പൂക്കളാണ് നാനാജാതി മതസ്ഥർക്കായി വിതരണം ചെയ്യുന്നത്.
കർണാടകയിലെ വിവിധ റോസാപ്പൂന്തോട്ടങ്ങളിൽ നിന്നാണ് ഇടവക സംഘം നേരിട്ട് ചെന്ന് ശേഖരിച്ച റോസാപ്പൂക്കൾ  വ്യാഴാഴ്ച വൈകീട്ടാണ് കപ്പൽ പള്ളിയിലെത്തിച്ചത്. മുള്ളുകൾ മാറ്റി തണ്ടും ഇലകളും റോസ് പ്പൂക്കളടക്കം പുത്തളികളിൽ തയാറാക്കി വയ്ക്കുന്ന “പൂവൊരുക്കം ” നടത്തും. സ്വർഗത്തിൽ നിന്ന് അനുഗ്രഹങ്ങളുടെ റോസാപ്പൂക്കൾ വർഷിക്കുമെന്ന വാദാന പ്രതീകമായാണ് റോസാപ്പൂക്കൾ വിതരണം ചെയ്യുന്നത്. ഉച്ചതിരിഞ്ഞ് നാലിന് കപ്പൽപള്ളി തിരുനടയിൽ വച്ച് നാനാജാതി മതസ്ഥർക്ക് തിരുനാൾ ആശംസകൾ നേർന്ന് അമ്മമാരും യുവതികളും റോസാപ്പൂക്കൾ വിതരണം ചെയ്യും. കോയമ്പത്തൂർ രാമനാഥപുരം ബിഷപ്പ് മാർ പോൾ ആലപ്പാട്ട്  റോസാപ്പൂക്കളുടെ വിതരണോദ്ഘാടനം നിർവഹിക്കും.4.30 ന് പ്രസുദേന്തി വാഴിക്കൽ, ആഘോഷമായ ദിവ്യബലി, റോസാപ്പൂക്കൾ വെഞ്ചിരിക്കൽ. ലദീഞ്ഞ്, നൊവേന, ലിസ്യുവിൽ നിന്നു കൊണ്ടു വന്ന വിശുദ്ധ കൊച്ചു ത്രേസ്യയുടെ തിരുശേഷിപ്പ്  വണക്കം. കപ്പൽ പള്ളി അൾത്താരയിലെ ജീവൻ്റെ വൃക്ഷത്തിൽ  സ്ഥാപിച്ചിരിക്കുന്ന വിശുദ്ധയുടെ തിരുശേഷിപ്പ് വർഷത്തിൽ ഒരിക്കൽ മാത്രമാണ് തിരുശേഷിപ്പ് വണക്കത്തിനായി പുറത്തേക്കെടുക്കുന്നത്. രാമനാഥപുരം രൂപത ബിഷപ്പ് മാർ പോൾ ആലപ്പാട്ട് മുഖ്യ കാർമികത്വം വഹിക്കും. വികാരി ഫാ. റോയ് ജോസഫ് വടക്കൻ, ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് പ്രിൻസിപ്പലും ഇടവകാംഗവുമായ ഫാ. ജോളിആൻഡ്രൂസ് മാളിയേക്കൽ സഹകാർമികരാകും.
വൈകിട്ട് 6.45 ന് ദീപക്കപ്പലും ദീപപന്തലും  ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി  കെ.ജി സുരേഷ് സ്വിച്ചോൺ ചെയ്യും.രാത്രി 7.30 ന് കൈപ്പിള്ളി ഉണ്ണിമിശിഹാ പള്ളിയിൽ നിന്ന് പുഷ്പ കുരിശ് എഴുന്നളിപ്പ് ആരംഭിക്കും. ബാൻഡ് വാദ്യം, മേളം അകമ്പടിയാകും. രാവിലെ 7.30 മുതൽ വൈകീട്ട് വരെ തൃശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തുന്ന എല്ലാ വൃക്ക രോഗികൾക്കും ഇടവകയിലെ എറവ് ലിറ്റിൽ ഫ്ളവർ ചാരിറ്റബിൾ ട്രസ്റ്റിൻ്റെ നേതൃത്വത്തിൽ സൗജന്യമായ ഡയാലിസിസുകൾ നൽകും.
നേരത്തെ കെ.സി.വൈ.എമ്മിൻ്റെ നേതൃത്വത്തിൽ നാനാജാതി മതസ്ഥരായ 50 ലേറെ പേർക്ക് ഇടവകക്കാർക്ക് തിരുനാൾ രക്ത ദാനം നടത്തിയിരുന്നു. നാളെ നടക്കുന്ന അമ്പു തിരുനാൾ ദിവസം രാവിലെ ഏഴിന് വിശുദ്ധ കൊച്ചു ത്രേസ്യയ്ക്ക് കുഞ്ഞുടുപ്പ് സമർപ്പണവും ഈ പുണ്യവതിയുടെ ജന്മദിനാഘോഷവും നടത്തും.തൃശൂരിലെ അനാഥാലയങ്ങളിലെ കുട്ടികൾക്കും ഒരു സ്ഥാപനത്തിലെ കിടപ്പുരോഗികൾക്കും ഇടവകക്കാരുടെ തിരുന്നാൾ കാരുണ്യ ധനസഹായം സമർപ്പിക്കും.തൃശൂർ മേരിമാത മേജർ സെമിനാരി റെക്ടർ ഫാ. സെബാസ്റ്റ്യൻ ചാലയ്ക്കൽ മുഖ്യ കാർമികത്വം വഹിക്കും. തുടർന്ന് വീടുകളിലേക്ക് ആരംഭിക്കുന്ന അമ്പ് എഴുന്നള്ളിപ്പുകൾ രാത്രി 10 നു സമാപിക്കും.പ്രധാന തിരുനാൾ ദിനമായ ഞായറാഴ്ച്ച ഇടവകയിലെ വീടുകളിൽ തയാറാക്കുന്ന സ്നേഹത്തിൻ്റെ തിരുനാൾ പൊതിച്ചോറ് സമർപ്പണം രാവിലെ 9.30 ന് തുടങ്ങും. ജില്ലയിലെ വിവിധ അനാഥാലയങ്ങളിലെ അന്നേ ദിവസത്തെ ഉച്ചഭക്ഷണം എറവ് ഇടവകയിൽ നിന്നുള്ള ഈ തിരുനാൾ വിഭവ ഭക്ഷണമായി നൽകും. അന്നേ ദിവസം രാവിലെ 6 നും 8നും ദിവ്യബലി. 10 ന് ആഘോഷമായ തിരുനാൾ ദിവ്യബലി. ഫാ. ജിതിൻ വടക്കേൽ ( ഫരീദാബാദ് രൂപത) മുഖ്യ കാർ മികത്വം വഹിക്കും. ഫാ.ഡയസ് ആൻ്റണി
വലിയ മരത്തുങ്കൽ (  കോട്ടപ്പുറം രൂപത) തിരുനാൾ സന്ദേശം നൽകും.ഉച്ചതിരിഞ്ഞ് നാലിന് ദിവ്യബലി. തൃശൂർ അതിരൂപത സാന്ത്വനം അസി. ഡയറക്ടറും  ഇടവകാംഗവുമായ ഫാ.ഡിക്സൺ കൊളമ്പ്രത്ത് കാർമികത്വം വഹിക്കും. തുടർന്ന് പ്രദക്ഷിണം. സമാപനാശീർവാദം, തിരുമുറ്റ ബാൻ്റ് വാദ്യ സൗഹൃദ മത്സരം. പൂർവിക സ്മരണ, മരിച്ചവർക്കു വേണ്ടിയുള്ള കുർബാന, ഒപ്പീസ്. കണ്ടശാംകടവ് ഫൊറോനവികാരി ഫാ.ജോസ് ചാലയ്ക്കൽ കാർമികത്വം വഹിക്കും.രാത്രി ഏഴിന് സിനിമാപിന്നണി ഗായകൻ എടപ്പാൾ വിശ്വനാഥൻ നയിക്കുന്ന ഗാനമേള.

Related posts

സദാനന്ദൻ അന്തരിച്ചു

Sudheer K

ഏനമാവ് നെഹ്‌റു പാർക്കിൽ വാട്ടർ സ്പോർട്സ് ഉടൻ ആരംഭിക്കും

Sudheer K

തകർന്ന റോഡ് നന്നാക്കാതെ അധികൃതർ ; വാഴ വെച്ച് പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ

Sudheer K

Leave a Comment

error: Content is protected !!