അരിമ്പൂർ: ഉറവിട മാലിന്യ സംസ്കരണത്തിൻ്റെ ഭാഗമായി പഞ്ചായത്തിലെ 315 ഗുണഭോക്താക്കൾക്ക് ജൈവമാലിന്യങ്ങളെ ജൈവ വളമാക്കി മാറ്റാനുള്ള ബൊക്കാഷി ബക്കറ്റുകൾ വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡൻ്റ് സ്മിത അജയകുമാർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് സി.ജി. സജീഷ് അധ്യക്ഷനായി. പഞ്ചായത്ത് സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർമാൻ ശോഭ ഷാജി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാൻ ഹരിദാസ് ബാബു, വാർഡംഗങ്ങളായ സുധ സദാനന്ദൻ, വൃന്ദ, സുനിത ബാബു തുടങ്ങിയവർ പങ്കെടുത്തു.
previous post