അന്തിക്കാട്: പ്രശസ്ത ചലചിത്ര സംവിധായകൻ സത്യൻ അന്തിക്കാടിന് എഴുപത് വയസ് തികഞ്ഞു. ചലചിത്ര പ്രവർത്തകരും സാമൂഹ്യ രാഷ്ട്രീയ മണ്ഡലങ്ങളിൽ നിന്നുള്ളവരും അദ്ദേഹത്തിന് ജന്മദിന ആശംസകൾ നേർന്നു. മോഹൻലാൽ നായകനായ പുതിയ
ചിത്രത്തിന്റെ ആദ്യ ഘട്ട
ജോലികളിലാണ് സത്യൻ.
പിറന്നാൾ ദിനത്തിൽ
പ്രത്യേക ആഘോഷ പരിപാടികൾ ഒന്നുമുണ്ടായില്ല. കൊച്ചിയിലായിരുന്ന അദ്ദേഹം വെള്ളിയാഴ്ച
രാവിലെ അന്തിക്കാട്ടെ വീട്ടിൽ എത്തി.
എൽഡിഎഫ് ജില്ലാ കൺവീനർ കെ.വി. അബ്ദുൾ ഖാദർ വീട്ടിലെത്തി സത്യൻ അന്തിക്കാടിന് പിറന്നാൾ ആശംസകൾ നേർന്നു. സിപിഐഎം നേതാക്കളായ എ.വി. ശ്രീവത്സൻ, വി.എൻ. സുർജിത്, കെ.വി. രാജേഷ്, പി.എസ്. സുജിത് എന്നിവരുമുണ്ടായി.