തളിക്കുളം: കൊപ്രക്കളം പരിസരത്ത് നാട്ടിക നിയോജകമണ്ഡലം എംഎൽഎ യുടെ 2023 – 24 ആസ്തി വികസന ഫണ്ട് വിനിയോഗിച്ച് മിനി മാസ്റ്റ് ലൈറ്റ് സ്ഥാപിച്ചു. സി.സി. മുകുന്ദൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. തളിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി.ഐ. സജിത അധ്യക്ഷത വഹിച്ചു. രണ്ട് ലക്ഷത്തി എൺപതിനായിരം രൂപ വിനിയോഗിച്ചാണ് മിനി മാസ്റ്റലൈറ്റ് സ്ഥാപിച്ചത്. തളിക്കുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി.കെ. അനിത ടീച്ചർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കല ടീച്ചർ, വാർഡ് മെമ്പർ സി.കെ. ഷിജി, കുടുംബശ്രീ ചെയർപേഴ്സൺ മീന രമണൻ എന്നിവർ പ്രസംഗിച്ചു.