കേച്ചേരി: ടോറസ് ലോറിയുടെ പിൻ ചക്രം കയറിയിറങ്ങി വീട്ടമ്മക്ക് ദാരുണാന്ത്യം. കേച്ചേരി അൽ അമീൻ ഹൈസ്ക്കൂളിനു സമീപം രായം മരയ്ക്കാർ വീട്ടിൽ ഷെരീഫിൻ്റെ ഭാര്യ ഷെബിത (46) യാണ് മരിച്ചത്. വൈകീട്ട് നാലരയോടെയാണ് സംഭവം. പട്ടിക്കര തടത്തിൽ ജുമാ മസ്ജിദിനു സമീപം റോഡ് നിർമ്മാണത്തിന്നായി കൊണ്ടിറക്കിയ മെറ്റൽ കൂന ഗ്രൗണ്ടിലേക്കു കയറിയിരുന്ന ടോറസ് പിന്നിലേക്കു ഇറങ്ങിയത് അറിയാതെ കടയിൽ നിന്നും ഫ്രൂട്ട്സ് വാങ്ങി നടന്നുവന്നിരുന്ന വീട്ടമ്മയുടെ ശരീരത്തിൽ പിൻ ചക്രം കയറി തൽക്ഷണം മരിക്കുകയായിരുന്നു. . മക്കൾ: ഷൈമ , നീമ, ഷിഫ(ഡിഗ്രി വിദ്യാർത്ഥി), മിസ്ബ (കോൺ കോട് സ്കൂൾ വിദ്യാർത്ഥിനി ). മരുമക്കൾ: ഷെഫീഖ്, മുർഷിദ്. കുന്നംകുളം താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതു ദ്ദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം നാളെ കബറടക്കും.