News One Thrissur
Updates

പനിനീർപ്പൂക്കളുടെ സുഗന്ധവുമായി കപ്പൽ പള്ളി തിരുനാൾ :വിതരണം ചെയ്തത് പതിനായിരത്തിലേറെ പൂക്കൾ

എറവ്: എറവ് സെൻ്റ് തെരേസാസ് കപ്പൽ പ്പള്ളി തിരുനാളിനു പതിനായിരത്തിലേറെ റോസാപ്പൂക്കൾ നാനാജാതി മതസ്ഥർ ഏറ്റുവാങ്ങി സായൂജ്യരായി. സ്വർഗത്തിൽ നിന്ന് അനുഗ്രഹത്തിൻ്റെ റോസാപ്പൂക്കൾ വർഷിക്കുമെന്ന കൊച്ചുത്രേസ്യ പുണ്യവതിയുടെ വാഗ്ദാന പ്രതീകമായാണ് 9 നിറങ്ങളിലുള്ള ഇത്രയേറെ റോസാപ്പൂക്കൾ തിരുനാളിനനെത്തിയവരെല്ലാം ഏറ്റുവാങ്ങിയത്. ഇന്നലെ ഉച്ചതിരിഞ്ഞ് 4 ന് കപ്പൽപ്പള്ളി തിരുനടയിൽ കോയമ്പത്തൂർ രാമനാഥപുരം ബിഷപ്പ് മാർ പോൾ ആലപ്പാട്ട് റോസാപ്പൂക്കളുടെ വിതരണോദ്ഘാടനം നിർവഹിച്ചു.

തിരുനാൾ ആശംസകൾ നേർന്ന് അമ്മമാരും യുവതികളും റോസാപ്പൂക്കൾ വിതരണം ചെയ്തു. കടും ചുവപ്പ്, വെള്ള, റോസ്, കുങ്കുമം, ഇളംമഞ്ഞ, പിങ്ക്, ബേബി പിങ്ക്, കടും മഞ്ഞ തുടങ്ങിയ 9 നിറങ്ങളിലുള്ള പൂക്കളാണ് വിതരണം ചെയ്തത്. 4.30 നു പ്രസുദേന്തി വാഴിക്കൽ തുടങ്ങി. പുഷ്പകിരീടം ശിരസിൽ ധരിച്ച് മെഴുകുതിരി നാളങ്ങളുടെ പ്രഭയിൽ സ്നേഹ സമ്മാനങ്ങളുമായി അൾത്താരയുടെ മുൻപിൽ അണി നിരന്ന പ്രസുദേന്തിമാര ആശീർവദിച്ചു. തുടർന്ന് എല്ലാ വിശ്വാസികളും റോസാപ്പൂക്കൾ ഉയർത്തിപ്പിടിച്ചപ്പോൾ ബിഷപ്പ് മാർ പോൾ ആലപ്പാട്ട് ആശീർവാദം കർമ്മം നടത്തി. പരിസരമാകെ പനിനീർ പൂക്കളുടെ സുഗന്ധം പൊഴിഞ്ഞു. തുടർന്ന് ആഘോഷമായ ദിവ്യബലി ആരംഭിച്ചു. ബിഷപ്പ് മാർ പോൾ ആലപ്പാട്ട് മുഖ്യ കാർമികത്വം വഹിച്ചു. വികാരി ഫാ. റോയ് ജോസഫ് വടക്കൻ, ഫാ.ജോളി ആൻഡ്രൂസ് മാളിയേക്കൽ എന്നിവർ സഹകാർമികരായിരുന്നു. ദീപക്കപ്പലും ദീപപ്പന്തലും ഇരിങ്ങാലക്കുട ഡി വൈ എസ് പി കെ.ജി. സുരേഷ് സ്വിച്ചോൺ കർമ്മം നടത്തി. കപ്പൽ പള്ളി അൾത്താരയിലെ ജീവൻ്റെ വൃക്ഷത്തിൽ സ്ഥാപിച്ചിരിക്കുന്ന വിശുദ്ധയുടെ തിരുശേഷിപ്പ് വണക്കത്തിനായി പുറത്തെടുത്തു. തുടർന്ന് കൂടുതുറക്കൽ ശുശ്രൂഷയായിരുന്നു. വാദ്യമേളങ്ങളുടെ അകമ്പടിയോടെ തിരുസ്വരൂപങ്ങൾ എഴുന്നള്ളിച്ച് തിരുനാൾ പൂപ്പന്തലിൽ പ്രതിഷ്ഠിച്ചു.

രാത്രി 7.30 നു കൈപ്പിള്ളി ഉണ്ണിമിശിഹാ പള്ളിയിൽ നിന്ന് പുഷ്പ കുരിശ് എഴുന്നളിപ്പ് ആരംഭിച്ചു. ബാൻഡ് വാദ്യം, മേളം എന്നിവ അകമ്പടിയായി. ഇന്നലെ ( 3 ) രാവിലെ മുതൽ തൃശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തുന്ന എല്ലാ വൃക്ക രോഗികൾക്കും തിരുനാൾ കാരുണ്യമായി ഇടവകയിലെ എറവ് ലിറ്റിൽ ഫ്ളവർ ചാരിറ്റബിൾ ട്രസ്റ്റിൻ്റെ നേതൃത്വത്തിൽ സൗജന്യമായി ഡയാലിസിസുകൾ വൈകിട്ട് സമാപിച്ചു. സ്വർണ്ണക്കുരിശുകളും പട്ടുകുടകളും ബേബിക്കുടകളും അണിനിരത്തി ക്കൊണ്ട് ചമയ പ്രദർശനവും തിരുനാൾ മധുരം പകർന്ന് പുഷ്പാമൃതവിതരണവും ഉണ്ടായിരുന്നു. ഇന്ന് (ജനുവരി 4 ) നടക്കുന്ന അമ്പു തിരുനാൾ നടക്കും. രാവിലെ 7 ന് വിശുദ്ധ കൊച്ചുത്രേസ്യയ്ക്ക് കുഞ്ഞുടുപ്പ് സമർപ്പണവും പുണ്യവതിയുടെ ജന്മദിനാഘോഷവും നടത്തും. തൃശൂരിലെ അനാഥാലയങ്ങളിലെ കുട്ടികൾക്കും ഒരു സ്ഥാപനത്തിലെ കിടപ്പുരോഗികൾക്കും ഇടവകക്കാരുടെ തിരുന്നാൾ കാരുണ്യ ധനസഹായം സമർപ്പിക്കും. തൃശൂർ മേരിമാത മേജർ സെമിനാരി റെക്ടർ ഫാ. സെബാസ്റ്റ്യൻ ചാലയ്ക്കൽ മുഖ്യ കാർമികത്വം വഹിക്കും. തുടർന്ന് വീടുകളിലേക്ക് ആരംഭിക്കുന്ന അമ്പ് എഴുന്നള്ളിപ്പുകൾ രാത്രി 10 നു സമാപിക്കും. നാളെയാണ് (5) പ്രധാന തിരുനാൾ.

Related posts

റോഡുകളുടെ ശോചനീയാവസ്ഥ: തൃശൂർ കൊടുങ്ങല്ലൂർ റൂട്ടിലും തൃശൂർ – കോഴിക്കോട് റൂട്ടിലും ജൂൺ26 മുതൽ സ്വകാര്യ ബസുകളുടെ അനിശ്ചിത കാല പണിമുടക്ക്. 

Sudheer K

ചേർപ്പിൽ ബസ്സും ജീപ്പും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു.

Sudheer K

അന്തിക്കാട് തീരദേശ വാർഡുകളിലെ കുടിവെള്ളക്ഷാമം: കോൺഗ്രസ് പ്രതിഷേധ ജാഥ നടത്തി

Sudheer K

Leave a Comment

error: Content is protected !!