പെരിങ്ങോട്ടുകര: റേഷൻ കടകളിലൂടെ നടപ്പിലാക്കുന്ന പല ചരക്ക് സാധനങ്ങൾ ലഭ്യമാകുന്ന കെ. സ്റ്റോർ പെരിങ്ങോട്ടുകര നാലുംകൂടിയ സെന്ററിൽ വി.കെ.പ്രദീപിന്റെ ലൈസൻസിലുള്ള എ ആർ ഡി 290 നമ്പ്ര് റേഷൻ കടയിൽ പ്രവർത്തനം ആരംഭിച്ചു. താന്ന്യം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശുഭ സുരേഷ് ഉദ്ഘാടനം നിർവ്വഹിച്ചു. വി.കെ. പ്രദീപ് അധ്യക്ഷത വഹിച്ചു. മെമ്പർമാരായ ആന്റോ തൊറയൻ, മീന സുനിൽകുമാർ, അന്തിക്കാട് റേഷൻ ഇൻസ്പെക്ടർ എ. ലക്ഷമി എന്നിവർ പ്രസംഗിച്ചു.
previous post