തൃപ്രയാർ: യുവാവിനെ കുത്തി പരിക്കേൽപ്പിച്ച ബന്ധു അറസ്റ്റിൽ. കഴിമ്പ്രം പള്ളത്ത് ഭരതന്റെ മകൻ അഖിലിനാണ് (31) കുത്തേറ്റത്. സംഭവത്തിൽ അഖിലിന്റെ ഇളയച്ഛന്റെ മകൻ ആശാനിധിനെ (26) വലപ്പാട് പൊലീസ് അറസ്റ്റ് ചെയ്തു. അഖിലിനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിധിനെ നിരീക്ഷണത്തിനായി കൊടുങ്ങല്ലൂർ ഗവ. താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. മുൻ വൈരാഗ്യമാണ് കാരണമത്രെ. കാസർഗോട് ഹോട്ടലിൽ ജോലിചെയ്യുന്ന നിധിൻ വെള്ളിയാഴ്ചയാണ് വീട്ടിൽ എത്തിയത്. ശനിയാഴ്ച രാവിലെ 10.45ന് എടമുട്ടം സൊസൈറ്റിക്ക് സമീപത്താണ് സംഭവം. എസ്.എച്ച്.ഒ എം.കെ. രമേശിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ സി.എൻ. എബിൻ, ജിഷ്ണു, വി.എൻ. സാബു, പി.യു. ഉണ്ണി, കെ.എസ്. ഹരി, എ.എസ്.ഐ ഭരതനുണ്ണി, ജി.എസ്. സി.പി.ഒമാരായ പ്രബിൻ, മനോജ്, സുനീഷ് കുമാർ, കെ. ആഷിക്ക്, വി.എസ്. സതീഷ്, സന്ദീപ്, പ്രണവ് എന്നിവരുടെ സംഘമാണ് പ്രതിയെ പിടികൂടിയത്.
previous post