കിഴുപ്പിള്ളിക്കര: ഗവ. നളന്ദ ഹയർ സെക്കൻഡറി സ്കൂളിന്റെ വാർഷികാഘോഷവും വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പും സംഘടിപ്പിച്ചു. സി.സി. മുകുന്ദൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് അംഗം ഷീന പറയങ്ങാട്ടിൽ അധ്യക്ഷത വഹിച്ചു. അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശശിധരൻ, താന്ന്യം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശുഭാ സുരേഷ്, കലാഭവൻ ജയൻ എന്നിവർ മുഖ്യാതിഥികളായിരുന്നു. വിരമിക്കുന്ന അധ്യാപിക ദൗന ബീഗം, നാടക സംവിധായകൻ ടി.വി. ബാലകൃഷ്ണൻ എന്നിവരെയും മികച്ച കലാകായിക പരിശീലനം നൽകിയ അധ്യാപകരെയും ഉപജില്ല, ജില്ലാതല വിജയികളെയും ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം സീനത്ത് മുഹമ്മദാലി, പി.ടി.എ പ്രസിഡന്റ് വി.എ. അബ്ദുൽ അസീസ്, വൈസ് പ്രസിഡന്റ് കെ.എസ്. ചന്ദ്രബാബു, എസ്.എം.സി ചെയർമാൻ മനോജ് പട്ടത്ത്, എം.പി.ടി.എ പ്രസിഡന്റ് സബിത സൈനുദ്ദീൻ, വികസന സമിതി ആക്ടിങ് ചെയർമാൻ കെ.സി. ബൈജു, ഒ.എസ്.എ പ്രസിഡന്റ് വേണുഗോപാൽ കൊല്ലാറ, എച്ച്.എസ്.എസ് പ്രതിനിധി മിനി, എച്ച്.എസ് പ്രതിനിധി ബിന്ദു രാമചന്ദ്രൻ, സ്കൂൾ ചെയർപേഴ്സൻ സഫ നസ്രിൻ, സ്കൂൾ ലീഡർ സി.എൽ. അഭിരാം, സോഷ്യൽ ഓഡിറ്റർ ജോതിഷ്, സ്റ്റാഫ് സെക്രട്ടറി കെ. കവിത എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ സുഗന്ധി സ്വാഗതവും എച്ച്.എം. സീനത്ത് വാർഷിക റിപ്പോർട്ടും അവതരിപ്പിച്ചു.
previous post
next post