News One Thrissur
Updates

കപ്പൽ പള്ളി തിരുനാളിന് ഭക്തജന തിരക്ക്; വിശ്വാസ പ്രദക്ഷിണത്തിൽ ആയിരങ്ങൾ അണിനിരന്നു.

എറവ്: പ്രസിദ്ധ വിനോദ സഞ്ചാര തീർത്ഥാടന കേന്ദ്രമായഎറവ് സെൻ്റ് തെരേസാസ് കപ്പൽപ്പള്ളിയിലെ ഇടവക മധ്യസ്ഥ കൊച്ചുത്രേസ്യ പുണ്യവതിയുടെയും ധീര രക്തസാക്ഷി വിശുദ്ധ സെബാസ്റ്റ്യനോസിൻ്റെയും സംയുക്ത തിരുനാളിന് ഭക്തജനത്തിരക്ക്. രാവിലെ 6 നും 8നും ദിവ്യബലിയായിരുന്നു. വികാരി ഫാ. റോയ് ജോസഫ് വടക്കൻ കാർമികനായി. തുടർന്ന് ഇടവകയിലെ വീടുകളിൽ തയ്യറാക്കിയ തിരുനാൾ ഭക്ഷണം സ്നേഹത്തിൻ്റെ പൊതിച്ചോറായി പള്ളിയിൽ സമർപ്പിച്ചു. തുടർന്ന് ജില്ലയിലെ വിവിധ അനാഥലയങ്ങളിൽ തിരുനാൾ ഭക്ഷണം നൽകി.

രാവിലെ10ന് നടന്ന ആഘോഷമായ തിരുനാൾ ദിവ്യബലിയ്ക്ക്.ഫാ. ജിതിൻ വടക്കേൽ ( ഫരീദ്ബാദ് രൂപത) മുഖ്യകാർമികത്വം വഹിച്ചു. ഫാ. ഡയസ് ആൻ്റണി വലിയമരത്തുങ്കൽ (കോട്ടപ്പുറം രൂപത) വചനം സന്ദേശം നൽകി. ഫാ.ജിജോ മുത്തനാട്ട്, അസി.വികാരി ഫാ. ജിയോ വേലൂക്കാരൻ) എന്നിവർ സഹകാർമികരായി.
ഉച്ചതിരിഞ്ഞ് ഇടവകാംഗമായ ഫാ. ഡിക്സൺ കൊളമ്പ്രത്തിൻ്റെ കാർമികത്വത്തിൽ അർപ്പിച്ച വിശുദ്ധ കുർബാനയ്ക്ക് ശേഷം വിശ്വാസ പ്രദിക്ഷണം തുടങ്ങി. 26 സ്വർണ ക്കുരിശുകൾ , 200 ലേറെ പട്ടുകുടകൾ, എൽഇഡി കുടകൾ, വാദ്യമേളങ്ങൾ എന്നിവയുടെ അകമ്പടിയോടെ നീങ്ങിയ പ്രദക്ഷിണം രാത്രി 7 ന് പള്ളിയിൽ സമാപിച്ചു. തുടർന്ന് സമാപന ആശീർവാദം, തിരുമുറ്റ ബാൻ്റ് വാദ്യ സൗഹൃദ മത്സരം എന്നിവയുമുണ്ടായിരുന്നു. തിരുനാൾ തിങ്കളായ ഇന്ന് (6) വൈകിട്ട് 5.30 നു പൂർവിക സ്മരണ, മരിച്ചവർക്കു വേണ്ടിയുള്ള കുർബാന. തുടർന്ന് രാത്രി
7 ന് ഗായകൻ എടപ്പാൾ വിശ്വനാഥൻ നയിക്കുന്ന ഗാനമേള.
തിരുനാളിൻ്റെ ഭാഗമായി രക്തദാനം, സൗജന്യ ഡയാലിസീസ്, കിടപ്പു രോഗികൾ, എയ്ഡ്സ് രോഗബാധിതർ എന്നിവർക്ക് കാരുണ്യധനസഹായ ഫണ്ടുകളും വിതരണം ചെയ്തു.

Related posts

കൊടുങ്ങല്ലൂരിൽ റോഡ് അടയ്ക്കുന്നതിൽ പ്രതിഷേധിച്ച് കർമ സമിതി ഹർത്താൽ ആചരിച്ചു

Sudheer K

അന്തിക്കാട് പഞ്ചായത്ത്‌ വനിതകലോത്സവം 

Sudheer K

നാട്ടികയിലെ അപകടത്തില്‍ സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ

Sudheer K

Leave a Comment

error: Content is protected !!