കാഞ്ഞാണി: സെന്റ് തോമസ് പള്ളിയിലെ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളിന് കൊടിയേറി. വികാരി ഫാദർ ദാവീദ് വിതയത്തിൽ കാർമ്മികത്വം വഹിച്ചു. ജനുവരി 10, 11, 12 എന്നീ തീയതികളിലാണ് തിരുനാൾ. 10 ദീപാലങ്കാരത്തിന്റെ സ്വിച്ച് ഓൺ കർമ്മം ഫാ. സോളി തട്ടിൽ നിർവഹിക്കും. ജനുവരി 11ന് ലദീഞ്ഞ്, വിശുദ്ധ കുർബാന, നൊവേന, കൂടുതുറക്കൽ എന്നിവ ഉണ്ടായിരിക്കും. തിരുനാൾ ദിവസമായ ജനുവരി 12ന് രാവിലെ നടത്തുന്ന ആഘോഷമായ തിരുനാൾ കുർബാനയ്ക്ക് ഫാ. ഡിന്റോ മുറ്റിച്ചുക്കാരൻ മുഖ്യ കാർമികത്വം വഹിക്കും. ഫാ.ജോസഫ് കണ്ണനായ്ക്കൽ സഹ കാർമികനുമാകും. ഫാ.ജിയാന്റോ മഞ്ഞുരാൻ തിരുനാൾ സന്ദേശം നൽകും. വൈകിട്ട് വിശുദ്ധ കുർബാനയും തുടർന്ന് തിരുനാൾ പ്രദക്ഷിണവും ഉണ്ടായിരിക്കും. ജനുവരി 13 തിങ്കളാഴ്ച മരിച്ചവരെ അനുസ്മരിച്ച് വിശുദ്ധ കുർബാനയും നടത്തും.