വാടാനപ്പള്ളി: പുതുക്കുളങ്ങര ശ്രീ സുബ്രഹ്മണ്യം ബാലശാസ്ത്ര ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിത്തുറന്ന് മോഷണ ശ്രമം നടത്തുന്നതിനിടയിൽ വാടാനപ്പള്ളി ബീച്ച് ആനവളവ് സ്വദേശി അമ്പലത്ത് വീട്ടിൽ ഫൈസൽ (40) നെ വാടാനപ്പിള്ളി എസ്.ഐ ശ്രീലക്ഷ്മിയും സംഘവും അറസ്റ്റ് ചെയ്തു. പ്രതി ഫൈസൽ തൃപ്രയാറിൽ നിന്നും മോഷ്ടിച്ച് ഉപയോഗിച്ചു വന്നിരുന്ന ബൈക്കും കണ്ടെടുത്ത് കേസ് രജിസ്റ്റർ ചെയ്തു. അന്വേഷണ സംഘത്തിൽ എസ്.ഐമാരായ റഫീക്ക്, ഷാഫിയൂസഫ് , എ.എസ്.ഐരഘുനാഥ്, സീനിയർ സി.പി.ഒ രാജ് കുമാർ, വിനോദ്, പ്രദീപ് കുമാർ, സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ സുനീഷ് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.
previous post