News One Thrissur
Updates

കേരള സ്റ്റേറ്റ് എക്സ് സർവ്വീസസ് ലീഗ് അന്തിക്കാട് ബ്ലോക്ക് 42-ാം വാർഷിക സമ്മേളനം

പെരിങ്ങോട്ടുകര: കേരള സ്റ്റേറ്റ് എക്സ് സർവ്വീസസ് ലീഗ് അന്തിക്കാട് ബ്ലോക്ക് 42-ാം വാർഷിക സമ്മേളനം പെരിങ്ങോട്ടുകരയിൽ സം കെ.എസ്.ഇ.എസ്.എൽ.സ്റ്റേറ്റ് പ്രസിഡൻ്റ് പി.ജയദേവൻ ഉദ്ഘാടനം ചെയ്തു. കെ.എസ്.ഇ.എസ്.എൽ. അന്തിക്കാട് ബ്ലോക്ക് പ്രസിഡൻ്റ് പി.എ. ജോഷി അപ്പക്ഷത വഹിച്ചു. സെക്രട്ടറി ടി.യു. അറുമുഖൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ എ.പത്മനാഭൻ വരവ് ചെലവ് കണക്ക് ആഡിറ്റ് റിപ്പോർട്ട് അവതരിപ്പിച്ചു.കെ.എസ്.ഇ.എസ്.എൽ. തൃശ്ശൂർ ജില്ല പ്രസിഡൻ്റ് അശോക് കുമാർ.കെ മുഖ്യ പ്രഭാഷണം നടത്തി. ചടങ്ങിൽ  എ.ഗോപാലകൃഷ്ണൻ സ്മാരക അവാർഡ് ശാന്ത ചന്ദ്രനും, ഡോ.രാഘ മേനോൻ സ്മാരക അവാർഡ് സിരിൻസണിനും നൽകി ആദരിച്ചു. ശ്രേഷ്ഠ വയോധികരായി എം.വി.കുമാരൻ, കെ.പി.ജോസഫ്, സി.കെ.രവീന്ദ്രൻ, ക്യാപ്റ്റൻ വല്ലഭൻ നമ്പൂതിരി എന്നിവരെ  ആദരിച്ചു. പ്ലസ്ടു പരീക്ഷയ്ക്ക് ഫുൾ എപ്ലസ് കരസ്ഥമാക്കിയ ടി.ടി.റോസ്മിനെ വിദ്യാഭ്യാസ പുരസ്കാരം നൽകി ആദരിച്ചു.  മഹിളവിങ്ങ് പ്രവർത്തന ഉദ്ഘാടനം പ്രസിഡൻ്റ് ജിൻസി തോമസ് നിർവഹിച്ചു.കെ.എസ്.ഇ.എസ്.എൽ. അന്തിക്കാട് ബ്ലോക്ക് വൈസ് പ്രസിഡൻ്റ് എം.വി.കുമാരൻ, ഓർഗ.സെക്രട്ടറി കെ. രതീന്ദ്രദാസ്,അന്തിക്കാട്, ചാഴൂർ, മണലൂർ, താന്ന്യം, യൂണിറ്റ്‌ പ്രസിഡണ്ടുമാർ, വനിതാ വിങ്ങ് സെക്രട്ടറി എന്നിവർ സംസാരിച്ചു.

Related posts

അരിമ്പൂരിൽ ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന കാല്‍നട യാത്രക്കാരന്‍ മരിച്ചു.

Sudheer K

സ്കൂട്ടറിൽ കെഎസ്ആർടിസി ബസ്സിടിച്ച് വയോധികന് പരിക്ക്

Sudheer K

നാട്ടിക ഫിഷറീസ് ജംഗഷനിൽ എൽഇഡി മിനി മാസ്റ്റ് ലൈറ്റ് സ്ഥാപിച്ചു.

Sudheer K

Leave a Comment

error: Content is protected !!