തളിക്കുളം: യുവാവ് മദ്യപിച്ച് ഓടിച്ച കാർ കാൽനടയാത്രക്കാരന്റെ ദേഹത്ത് ഇടിച്ച ശേഷം മതിലിലും ഇടിച്ച് തകർന്നു. അപകടത്തിൽ മരത്തേൻ വീട്ടിൽ മദനന് പരിക്കേറ്റു. ഇയാളെ ആശുപത്രിയിൽ പ്രെവേശിപ്പിച്ചു. കിഴക്കേ ടിപ്പു സുൽത്താൻ റോഡിൽ തളിക്കുളം കലാഞ്ഞി പാലത്തിന് തെക്കായിരുന്നു സംഭവം. തെക്ക് ഭാഗത്ത് നിന്ന് പാഞ്ഞു വന്ന കാർ നടന്നു പോകുകയായിരുന്ന മദനന്റെ ദേഹത്ത് ഇടിച്ച ശേഷം സ്വകാര്യ വ്യക്തിയുടെ മതിലിലും ഇടിക്കുകയായിരുന്നു. മദനൻ റോഡരികിലേക്ക് തെറിച്ചു വീണു. കാർ ഇടിച്ച് മതിലും തകർന്നു . വിവരം അറിഞ്ഞ് പൊലീസെത്തി യുവാവിനെ പിടികൂടി. ഇയാൾ മദ്യപിച്ചിരുന്നു. കാറിൽ രണ്ടു പേരാണ് ഉണ്ടായിരുന്നത്.
previous post