പഴുവിൽ: പുത്തൻ തോട്ടിൽ വയോധികനെ മരിച്ചനിലയിൽ കണ്ടെത്തി. പഴുവിൽ ബാബുസ്സലാം മദ്രസ്സയ്ക്ക് സമീപം താമസിക്കുന്ന മച്ചിങ്ങൽ ശങ്കരൻകുട്ടിയാണ് മരിച്ചത്. ഇന്ന് രാവിലെ ഇഞ്ചൻ തറയ്ക്ക് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ദിവസം മുതലാണ് ഇയാളെ വീട്ടിൽ നിന്നും കാണാതായത്. പോലീസെത്തി മൃതദേഹം ഇൻക്വസ്റ്റ് നടത്തി.