പുത്തൻപീടിക: വാളമുക്ക് പരിസരത്ത് താന്ന്യം മണ്ഡലം കോൺഗ്രസ് കമ്മിറ്റി സ്ഥാപിച്ചിട്ടുള്ള കൊടിമരത്തിന്റെ ഭിത്തി സാമൂഹ്യദ്രോഹികൾ തകർത്തതിൽ പ്രതിഷേധം നടത്തി. പൊലിസിൻ്റെ പ്രവർത്തനം ദുർബലമായതിനാലും എസ്. എച്ച്.ഒയുടെ ഒഴിവ് നികത്താത്തതും വിവിധ പ്രദേശങ്ങളിൽ പട്രോളിങ് നടത്താത്തതും മൂലം സാമൂഹ്യ വിരുദ്ധരുടെ ശല്യം വർധിച്ചതായി യോഗം കുറ്റപ്പെടുത്തി. ഇത്തരം പ്രവർത്തനം നടത്തിയവരെ ഉടൻ നിയമത്തിന്റെ മുൻപിൽ കൊണ്ടുവരണമെന്നും യോഗം ആവശ്യപ്പെട്ടു. കൊടിമരത്തിനടുത്ത് നടത്തിയ പ്രതിഷേധ സമരത്തിൽ മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ് എം.കെ.ചന്ദ്രൻ അധ്യക്ഷനായി. നാട്ടിക ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ട്രഷറർ വി.കെ പ്രദീപ് പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു. താന്ന്യം ഗ്രാമ പഞ്ചായത്ത് മെംബറും നാട്ടിക ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റുമായ ആന്റോ തൊറയൻ, കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എം.ബി സജീവൻ, ബ്ലോക്ക് വൈസ് പ്രസിഡന്റ് രാമൻ നമ്പൂതിരി, നിസാർ കുമ്മംകണ്ടത്ത്, കെ.എ ലാസർ, പോൾ പുലിക്കോട്ടിൽ, ലൂയീസ് താണിക്കൽ, ഉഷ ഉണ്ണികൃഷ്ണൻ, രേണുക റിജു, ആഷിക് ജോസ് സംസാരിച്ചു. ജഗദീശ് രാജ് വാളമുക്ക്, സലീഷ് കരിപ്പാറ, ബെന്നി ആഞ്ഞിലപ്പടി, വില്ലി പട്ടത്താനം, ശങ്കരനാരായണൻ നേതൃത്വം നൽകി.