പുത്തൻപീടിക: സെൻ്റ് ആൻ്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെ ടോയ്ലറ്റ് ബ്ലോക്ക് ജില്ലാ പഞ്ചായത്ത് മെംബർ വി.എൻ സുർജിത്ത് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തിൻ്റെ 10 ലക്ഷം രൂപ ഉപയോഗിച്ചാണ് നിർമിച്ചത്. സ്കൂൾ മാനേജർ റവ.ഫാ.ജോസഫ് മുരിങ്ങാത്തേരി അധ്യക്ഷനായി. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ജീന നന്ദൻ മുഖ്യാതിഥിയായി. ഹയർ സെക്കൻഡറി പ്രിൻസിപ്പൽ ലിൻസി എ.ജോസഫ്, മുൻ പി.ടി.എ പ്രസിഡൻ്റ് എ.വി ശ്രീവത്സൻ, പി.ടി.എ പ്രസിഡൻ്റ് ജിയോ കെ.മാത്യു, അസി.എൻജിനീയർ കെ.ആർ രേഷ്മി, എം.പി.ടി.എ പ്രസിഡൻ്റ് ജെസി തോമസ്, പ്രധാനാധ്യാപിക സി.എ സീന, വാർഡ് മെംബർ മിനി ആൻ്റോ സംസാരിച്ചു.