തളിക്കുളം: ഗ്രാമപഞ്ചായത്ത് മാലിന്യ മുക്ത നവകേരളം വലിച്ചെറിയൽ വിരുദ്ധ വാരത്തിന്റെ ഭാഗമായി സ്നേഹതീരം നമ്പിക്കടവ് ബീച്ച് ശുചീകരണം സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്തിന്റെയും ഗ്രാമ പഞ്ചായത്തിന്റെയും സംയുക്ത പദ്ധതിയായ സ്നേഹതീരത്ത് മാലിന്യ സംസ്കരണ പദ്ധതി വേസ്റ്റ് ബിന്നുകൾ സ്ഥാപിക്കുന്ന ചടങ്ങും നടത്തി.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.സി പ്രസാദ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി.ഐ സജിത അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്തിന്റെ 5,25,000 രൂപയും ഗ്രാമപഞ്ചായത്ത് ഫണ്ടും ഉപയോഗപ്പെടുത്തി 40 വേസ്റ്റ് ബിന്നുകളാണ് സ്നേഹതീരത്തും പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലും സ്ഥാപിച്ചിരിക്കുന്നത്. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ അനിത ടീച്ചർ, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ.എം മെഹബൂബ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബുഷറ അബ്ദുൽ നാസർ, ബ്ലോക്ക് മെംബർമാരായ കല ടീച്ചർ, ലിൻഡ സുഭാഷ് ചന്ദ്രൻ, ബഗീഷ് പൂരാടൻ, വാർഡ് മെംബർമാരും ഐ.എസ് അനിൽകുമാർ, ഷാജി ആലുങ്ങൽ സംസാരിച്ചു. പഞ്ചായത്ത് വി.ഇ.ഒ ജിൻസി, പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ സിനി, ഐ.ആർ.ടി.സി കോഡിനേറ്റർ സുജിത്, കുടുംബശ്രീ ചെയർപേഴ്സൺ മീന രമണൻ, സാക്ഷരത പ്രേരക് മിനി ടീച്ചർ, ഹരിത കർമ സേന അംഗങ്ങൾ, കുടുംബശ്രീ അംഗങ്ങൾ പങ്കെടുത്തു.
previous post