പെരിങ്ങോട്ടുകര: തിരുവനന്തപുരത്ത് നടന്ന 63-ാം മത് സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കന്ററി വിഭാഗം കഥകളിയിൽ എ ഗ്രേഡ് നേടിയ ഗഹ്ന ഹരിയെ പെരിങ്ങോട്ടുകര നെഹ്റു സ്റ്റഡി സെന്റർ & കൾച്ചറൽ ഫോറം വസതിയിലെത്തി അനുമോദിച്ചു. കൺവീനർ രാമൻ നമ്പൂതിരി അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്‌റ്റഡി സെന്റർ ചെയർമാൻ ആന്റോ തൊറയൻ ഷാൾ അണിയിച്ചും, മൊമന്റോ നൽകിയും അനുമോദന സദസ് ഉദ്ഘാടനം ചെയ്തു. ജഗദീശ് രാജ് വാള മുക്ക്, റിജു കണക്കന്തറ എന്നിവർ പ്രസംഗിച്ചു. സർവ്വതോഭദ്രം കലാകേന്ദ്രയിൽ നിന്നാണ് കഥകളി പഠിച്ചത്. പറയങ്ങാട്ടിൽ ഹരി – ഷെർളി ദമ്പതികളുടെ മകളാണ്.