ചേർപ്പ്: ചേർപ്പ് പഞ്ചായത്തിലെ 15, 17, 18, 19 വാർഡുകളിലെ അങ്കണവാടി കുട്ടികൾക്കായി പടിഞ്ഞാട്ടുമുറി ഗവ.ജെ. ബി.എസ് സ്കൂളിൽ സംഘടിപ്പിച്ച കിഡ്സ് ഫസ്റ്റ് സമാപിച്ചു. വാർഡ് മെംബർ ധന്യ സുനിൽ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻ്റ് സി.കെ. വിനോദ് അധ്യക്ഷനായി. സ്കൂൾ പൂർവ വിദ്യാർഥിയും നാടകകൃത്തുമായ രഞ്ജിത് ശിവ മുഖ്യാതിഥിയായി. 5 അങ്കണവാടികളിൽ നിന്നായി 30 ഓളം പ്രതിഭകൾ പങ്കെടുത്തു. സംഘനൃത്തം, അഭിനയ ഗാനം, ഫാഷൻ ഷോ, നാടൻ പാട്ട്, പ്രച്ഛന്നവേഷം തുടങ്ങി വിവിധ ഇനങ്ങൾ കിഡ്സ് ഫെസ്റ്റിൽ അരങ്ങേറി. തുടർന്ന് തൃശൂർ ചോയ്സ് സംഘടിപ്പിച്ച ആൾ കേരള ടാലൻ്റ് പരീക്ഷയിൽ വിദ്യാലയത്തിലെ പ്രീപ്രൈമറിയിൽ നിന്ന് ഗോൾഡ്, സിൽവർ, വെങ്കല മെഡൽ നേടിയവരെ ആദരിച്ചു. ചേർപ്പ് ബി.പി.സി ഇൻ ചാർജ് ദിവ്യ ടീച്ചർ, പ്രധാനാധ്യാപിക വി.ഡി ലതിക, പി.ടി.എ അംഗങ്ങളായ നിജി തോമസ്, ശാരി ചന്ദ്രൻ, പി.എച്ച് ഉമ്മർ, രഞ്ജിനി ടീച്ചർ, പി.പി. നിർമ്മല, കെ.എ. രാജി, ഗിഷ് വർഗീസ്, അബ്ദുൽ അഹദ്, പ്രിയ, മൃദുല, രേണുക ദേവി, ശീതൾ ഹരീഷ്, വിന്ദുജ, ഷൈന, സി.വി ആദികേശ് പങ്കെടുത്തു.