കയ്പമംഗലം: ഗ്രാമപഞ്ചായത്തിലെ മുഴുവൻ ഗവ.എൽ.പി സ്കൂളുകളിലും പ്രഭാത ഭക്ഷണ പദ്ധതിക്ക് തുടക്കമായി. പഞ്ചായത്ത് തല ഉദ്ഘാടനം കയ്പമംഗലം നോർത്ത് ജി.എം.എൽ.പി സ്കൂളിൽ പ്രസിഡന്റ് ശോഭന രവി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് മണി ഉല്ലാസ് അധ്യക്ഷയായി.ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ദേവിക ദാസൻ, പ്രധാനാധ്യാപകൻ എം.ഡി. ദിനകരൻ, സ്റ്റാഫ് സെക്രട്ടറി എൻ.എ. നസീമ സംസാരിച്ചു.പഞ്ചായത്തിലെ എൽ.പി സ്കൂളുകളിലെ നാനൂറോളം കുട്ടികൾക്കാണ് ഈ പദ്ധതി വഴി പ്രഭാത ഭക്ഷണം ലഭിക്കുകയെന്ന് പഞ്ചായത്ത് പ്രസിഡന്റ് ശോഭന രവി അറിയിച്ചു.