ഏങ്ങണ്ടിയൂർ: ബി.എൽ.എസ് ഏങ്ങണ്ടിയൂരും ഫീനിക്സ് മെഡിസിറ്റിയും സംയുക്തമായി നടത്തുന്ന സൗജന്യ മെഗാ മെഡിക്കൽ ക്യാംപ് 12 ന് രാവിലെ ഒൻപതിന് ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി പി.ആർ. ബിജോയ് ബി.എൽ.എസ് ഇൻഡോർ സ്റ്റേഡിയത്തിൽ ഉദ്ഘാടനം ചെയ്യും. ഒൻപതു മുതൽ ഒന്നുവരെയാണ് ക്യാംപ്. അസ്ഥിരോഗം, കാർഡിയോളജി, പീഡിയാട്രിക്, ജനറൽ മെഡിസിൻ, ഡയബറ്റോളജി തുടങ്ങിയ ഡിപ്പാർട്ടുമെൻ്റുകൾ ഉണ്ട്. അസ്ഥിബല നിർണയം, തൈറോയ്ഡ് ഫംഗഷൻ ടെസ്റ്റ്, പ്രമേഹ പരിശോധന, രക്തസമ്മർദ്ദ നിർണയം എന്നിവ സൗജന്യമായിരിക്കും. ക്യാംപ് ബുക്കിങ്ങിന് 9946025700, 9048509223.
previous post