News One Thrissur
Updates

ഭൂമി രജിസ്ട്രേഷന് വലപ്പാട് വില്ലേജിൽ ഉയർന്ന നിരക്ക്: കോൺഗ്രസ് വലപ്പാട് വില്ലേജ് ഓഫീസിലേക്ക് മാർച്ച് നടത്തി.

വലപ്പാട്: വില്ലേജ് പരിധിയിൽ ഭൂമിയുടെ നിലവിലെ വിൽപ്പന വിലയെക്കാളും കൂടുതൽ തുക ഓരോ സർവേ നമ്പറിലും ഭൂമിയുടെ ന്യായവിലയായി സർക്കാരിലേക്ക് നൽകേണ്ടി വരുന്നത്മൂലം ഭൂമി വാങ്ങുന്നവർക്ക് യഥാർത്ഥ വിലയേക്കാൾ ഉയർന്ന വില സ്റ്റാമ്പ് ഡ്യൂട്ടി ഇനത്തിൽ സർക്കാരിന് നൽകേണ്ടി വരുന്നു. ഭൂമിയുടെ കിടപ്പും തരവും നിശ്ചയിച്ച് ന്യായവില നിശ്ചയിക്കാത്തത് കൊണ്ട് വഴിയില്ലാത്ത ഭൂമികൾ വാങ്ങണമെങ്കിൽ പോലും നാഷണൽ ഹൈവേയിൽ നൽകേണ്ട ഉയർന്ന തുക ഭൂമിയുടെ ന്യായവിലയായി സർക്കാരിലേക്ക് നൽകണം അതുമൂലം സാധാരണക്കാർക്ക് ഭൂമി വാങ്ങാൻ വലപ്പാട് വില്ലേജ് പരിധിയിൽ സാധിക്കുന്നില്ല.  പഞ്ചായത്ത് റോഡ് ഉള്ളതും, നടവഴി ഉള്ളതുമായ ഭൂമികളുടെ ന്യായവില കുറയ്ക്കണം എന്ന് ആവശ്യപ്പെട്ട് സർക്കാർതലത്തിൽ പരാതി നൽകുന്നവരുടെ പരാതി പരിഗണിക്കുന്നതിൽ വലപ്പാട് വില്ലേജ് ഓഫീസിലെ നിസഹകരണം മൂലം വർഷങ്ങളായി പരാതികൾ പരിഹരിക്കാൻ കഴിയുന്നില്ല.

വലപ്പാട് പഞ്ചായത്തിലെ ഉയർന്ന ഭൂമിയുടെ ന്യായവില പിൻവലിക്കണം, ജനങ്ങളുടെ ബുദ്ധിമുട്ട് മനസ്സിലാക്കാൻ സർക്കാർ തയ്യാറാകണം, സർക്കാർതലത്തിൽ അദാലത്തുകൾ സംഘടിപ്പിച്ച് ന്യായ വിലയിൽ പുനർചിന്തനം നടത്തി അപാകതകൾ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കോൺഗ്രസ് വലപ്പാട് മണ്ഡലം കമ്മിറ്റി വലപ്പാട് വില്ലേജ് ഓഫീസിലേക്ക് മാർച്ച് നടത്തി. ഡിസിസി ജനറൽ സെക്രട്ടറി ശോഭാ സുബിൻ മാർച്ച് ഉദ്ഘാടനം നിർവഹിച്ചു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് പി എസ് സന്തോഷ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. മഹിളാ കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ശിഭപ്രദീപ് മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ഫാത്തിമ സലീം, അജ്മൽ ഷരീഫ്, വൈശാഖ് വേണുഗോപാൽ,

കരമുട്ടം സർവീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് കെ.എച്ച്. കബീർ, സുമേഷ് പാനാട്ടിൽ, ഫിറോസ്, യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ബിനോയ് ലാൽ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് സുജിൽ കരിപ്പായിൽ, ഐഎൻടിയുസി മണ്ഡലം പ്രസിഡൻ്റ് ഡേവിസ് വാഴപ്പിള്ളി, ഷെരീഫ് മാസ്റ്റർ, ഉണ്ണികൃഷ്ണൻ വാഴപ്പിള്ളി ഷിബു നെടിയിരിപ്പിൽ , ദിനേശൻ മാസ്റ്റർ, എന്നിവർ സംസാരിച്ചു. പ്രകടനത്തിന് എം എസ് പ്രസാദ്, സചിത്രൻ തയ്യിൽ, രാഗേഷ് യു.ആർ, കെ.എച്ച്. ശരത്ത് യതീന്ദ്രൻ എടശ്ശേരി, എന്നിവർ നേതൃത്വം നൽകി.

Related posts

കൗസല്യ അന്തരിച്ചു.

Sudheer K

ടോറസ് ലോറിക്ക് പുറകിൽ ബൈക്കിടിച്ച് ചാവക്കാട് സ്വദേശിയായ യുവാവ് മരിച്ചു

Sudheer K

മണപ്പുറം സ്വിമ്മിംഗ് ചാമ്പ്യൻഷിപ്പ് ഞായറാഴ്ച.

Sudheer K

Leave a Comment

error: Content is protected !!