പാവറട്ടി: പഞ്ചായത്ത് ബസ്റ്റാൻഡ് റോഡ് നിർമ്മാണം നടക്കുന്നതിനിടെ ബാരികേഡുകൾ നീക്കി ബസ്സുകൾ സ്റ്റാൻഡിലേക്ക് കയറ്റിയതിനെതിരെ പാവറട്ടി പഞ്ചായത്ത് പാവറട്ടി പോലീസിൽ പരാതി നൽകി. ബസ് ജീവനക്കാർക്കെതിരെയാണ് പരാതി നൽകിയിട്ടുള്ളത്. ഇത് സംബന്ധിച്ച് ബസ് ജീവനക്കാരും പഞ്ചായത്ത് പ്രസിഡൻറ് ഉൾപ്പെടെയുള്ളവർ തമ്മിൽ വാക്കുതർക്കം ഉണ്ടായി. തുടർന്നാണ് പഞ്ചായത്ത് പ്രസിഡന്റിന്റെ നിർദ്ദേശപ്രകാരം സെക്രട്ടറി ഷിബുദാസ് കൊമ്മേരി പോലീസിൽ പരാതി നൽകിയത്. അതേ സമയം ഇവിടെ ബാരിക്കേഡുകൾ സ്ഥാപിച്ചുണ്ടായിരുന്നില്ലെന്ന് ബസ് ജീവനക്കാർ പറഞ്ഞു.
next post