തൃപ്രയാർ: നാട്ടിക ഗ്രാമപഞ്ചായത്ത് ആത്മ പൊതുശ്മശാനത്തിലെ ഗ്യാസ് കട്ടു വിറ്റ നാട്ടിക പഞ്ചായത്ത് പ്രസിഡന്റ് രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് നാട്ടിക മണ്ഡലം കമ്മിറ്റി പഞ്ചായത്ത് ഓഫീസിന് മുൻപിൽ ധർണ നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി സി.എം. നൗഷാദ് ഉദ്ഘാടനം ചെയ്തു. പൊതുശ്മശാനത്തിലെ ഗ്യാസും ഗ്യാസ് സിലിണ്ടറും കാണാതായിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും ഒരു നടപടിയും സ്വീകരിക്കാൻ പഞ്ചായത്ത് പ്രസിഡന്റ് തയാറാകാത്തത് ഗ്യാസ് മോഷണത്തിൽ പ്രസിഡൻ്റിനും പങ്കുള്ളതുകൊണ്ടാണന്ന് അദ്ദേഹം ആരോപിച്ചു. പഞ്ചായത്തിന്റെ പൊതുപണം നഷ്ടമാകുമ്പോൾ പ്രസിഡന്റിന്റെ മൗനം അഴിമതിയുടെ ആൾരൂപമായി പഞ്ചായത്ത് പ്രസിഡൻ്റ് മാറിക്കഴിഞ്ഞു എന്നതിന്റെ തെളിവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോൺഗ്രസ് നാട്ടിക മണ്ഡലം പ്രസിഡന്റ് പി.എം. സിദ്ദിഖ് അധ്യക്ഷനായി. ഡി.സി.സി ജനറൽ സെക്രട്ടറി അനിൽ പുളിക്കൽ മുഖ്യപ്രഭാഷണം നടത്തി. മഹിള കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റ് പി.വിനു, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളായ എ.എൻ. സിദ്ധപ്രസാദ്, സി.ജി അജിത് കുമാർ, ടി.വി. ഷൈൻ, സി. എസ്. മണികണ്ഠൻ, പി.സി. മണികണ്ഠൻ, കെ.വി. സുകുമാരൻ, പി.കെ. നന്ദനൻ, മധു അന്തിക്കാട്ട്, കെ.ആർ. ദാസൻ സംസാരിച്ചു. നാട്ടിക ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീദേവി മാധവൻ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദു പ്രദീപ്, സുധി ആലക്കൽ, റാനീഷ് കെ.രാമൻ, പി.വി. സഹദേവൻ, കെ.എ. വാസൻ, പി.കെ. ശശി, മുഹമ്മദാലി കണിയാർക്കോട്, ലിജി നിധിൻ, ഷിജി, കൃഷ്ണകുമാർ എരണഴത്ത് വെങ്ങാലി, രഘുനാഥ് നായരുശേരി, എം.വി. ജയരാജൻ, സക്കറിയ കാവുങ്ങൽ, കുട്ടൻ ഉണ്ണിയാരം പുരക്കൽ, സ്കന്ദരാജ് നാട്ടിക നേതൃത്വം നൽകി.