കാഞ്ഞാണി: കലാ- സാസ്കാരിക-ജീവകാരുണ്യ പ്രവർത്തന രംഗത്ത് നിറഞ്ഞു നിൽക്കുന്ന കണ്ടശ്ശാംകടവ് കേണ്ടസ് ആർട്സ് ക്ലബ്ബ് പുതിയ കലാകാരൻമാരെയും പ്രതിഭകളേയും കണ്ടെത്തി ഇവരെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ശനിയാഴ്ച ഉച്ചയ്ക്ക് 1.30 മുതൽ സെന്റ് മേരീസ് കോൺവെന്റ് ഗേൾസ് ഹൈസ്കൂളിൽ രേഖീയം എന്ന പേരിൽ ചിത്രരചനാ മത്സരം സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ക്ലബ് 65 വർഷം പിന്നിടുമ്പോൾ ആദ്യമായിട്ടാണ് വിപുലമായരീതിയിൽ ചിത്രരചന മത്സരം സംഘടിപ്പിക്കുന്നത്. മണലൂർ പഞ്ചായത്തിലെ മുഴുവൻ സ്കൂളുകളിൽ നിന്നുമായി 450 ലധികം വിദ്യാർഥികൾ മത്സരത്തിൽ പങ്കെടുക്കും. വിജയികൾക്ക് ട്രോഫികളും കാഷ് അവാർഡും നൽകും. വൈകീട്ട് നാലിന് നടക്കുന്ന സമാപന സമ്മേളനത്തിൽ സംസ്ഥാന മുൻ ചീഫ് സെക്രട്ടറി പോൾ ആന്റണി സമ്മാനദാനം നിർവഹിക്കും. മണലൂർ പഞ്ചായത്ത് പ്രസിഡന്റ് സൈമൺ തെക്കത്ത് സംബന്ധിക്കും. വാർത്താ സമ്മേളനത്തിൽ ക്ലബ് പ്രസിഡന്റ് തോമസ് തോട്ടുങ്ങൽ, സെക്രട്ടറി സി.ടി. ആന്റോ, രക്ഷാധികാരി എ.പി. ജോസ്, വൈസ് പ്രസിഡന്റ് ജോസഫ് പള്ളിക്കുന്നത്ത് എന്നിവർ പങ്കെടുത്തു.
previous post
next post