News One Thrissur
Updates

പുന്നയൂർക്കുളം ചമ്മന്നൂർ മാഞ്ചിറക്കൽ ഭഗവതി ക്ഷേത്രത്തിൽ മോഷണം; അഞ്ചോളം ഭണ്ഡാരങ്ങൾ കുത്തിത്തുറന്നു.

പുന്നയൂർക്കുളം: ചമ്മന്നൂർ മാഞ്ചിറക്കൽ ഭഗവതി ക്ഷേത്രത്തിൽ മോഷണം. അഞ്ചോളം ഭണ്ഡാരങ്ങൾ കുത്തിത്തുറന്നു. ശനിയാഴ്ച രാവിലെ ക്ഷേത്രം തിരുമേനി എത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. പ്രധാന ക്ഷേത്ര കവാടത്തിലെ ഭണ്ഡാരവും, സർപ്പക്കാവിലെ രണ്ട് ഭണ്ഡാരങ്ങളും, ഓഫീസിനോട് ചേർന്നുള്ള അന്നദാന സംഭാവന ഭണ്ഡാരവുമാണ് കുത്തി പൊളിച്ചിട്ടുള്ളത്. ക്ഷേത്രം ഭാരവാഹികൾ പോലീസിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രദേശത്തെ നിരീക്ഷണ ക്യാമറകളും പരിശോധിക്കുന്നു.

Related posts

74 ൻ്റെ അവശതയിലും ജീവിതം നെയ്തെടുത്ത് ചന്ദ്രിക.

Sudheer K

ശ്രീനാരായണ ഗുരു സർവ്വമത സമ്മേളനം ശതാബ്ദി: സ്കൂൾ തല പ്രശ്നോത്തരിയിൽ അന്തിക്കാട് ഹൈസ്കൂളിന് ഒന്നാം സ്ഥാനം.

Sudheer K

റഹ്മാനിയ സിയ അന്തരിച്ചു

Sudheer K

Leave a Comment

error: Content is protected !!