ചേർപ്പ്: സെൻ്റ് ആൻ്റണീസ് പള്ളിയിലെ വി.അന്തോണീസിനെയും വി. സെബസ്ത്യാനോസിൻ്റെയും സംയുക്ത തിരുനാൾ 18 മുതൽ 22 വരെ ആഘോഷിക്കും. 18 ന് വൈകീട്ട് 6 ന് ലദീ ഞ്ഞ്, 7.30 ന് ദീപാലങ്കാരം സ്വിച്ചോൺ ചേർപ്പ് എസ്. ഐ. കെ. ഒ പ്രദീപ് നിർവ്വഹിക്കും. 19 ന് രാവിലെ 6.30ന് ലദീഞ്ഞ്, നൊവേന, കുർബാന, പ്രസുദേന്തി വാഴ്ച, അമ്പ് ,വള വെഞ്ചിരിപ്പ്, ഫാ: മാത്യു വെട്ടത്ത് , ഫാ : ഡെന്നി താണിക്കൽ, ഫാ.ചാക്കോ ചിറമ്മൽ, എന്നിവർ മുഖ്യകാർമ്മികരാകും. വൈകീട്ട് 5.30 ന് രൂപം എഴുന്നള്ളിപ്പ് 11ന് അമ്പ്, വള സമാപനം, 20 ന് രാവിലെതിരുന്നാൾ പാട്ടുകുർബാന, തിരുന്നാൾ സന്ദേശം നൽകൽ, വൈകീട്ട് 3.30 ന് ഇടവകയിലെ വൈദികരുടെ കുർബാന,തിരുന്നാൾ പ്രദക്ഷിണം, ആകാശ വിസ്മയം 21ന് വൈകീട്ട് 6 ന് ഇടവക ദിനം വിവിധ യൂണിറ്റുകളുടെ കലാപരിപാടികൾ 22 ന് വൈകീട്ട് 6 ന് വി. കുർബാന, 7 ന് ഗാനമേള എന്നിവയുണ്ടാകും. വാർത്ത സമ്മേളനത്തിൽ പള്ളി വികാരി ഫാ : സെബാസ്റ്റ്യൻ വെട്ടത്ത്, കൈക്കാരൻമാരായ ബിജു, കെ.ആർ.പി യൂസ്, എം.ഡി. ദിലീഷ് എന്നിവർ പങ്കെടുത്തു.
next post