അരിമ്പൂർ: എറവ് ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെ പൂരാഘോഷം വർണ്ണാഭമായി. ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്രത്തിൽ വിശേഷാൽ പൂജകൾ നടന്നു. രാവിലെ നടന്ന കാഴ്ചശീവേലിക്ക് പഞ്ചാരിമേളത്തിന് ജിതിൻ കല്ലാറ്റ് പ്രാമാണികത്വം വഹിച്ചു. തുടർന്ന് ആനയൂട്ട് നടന്നു. ഉച്ചതിരിഞ്ഞ് നടന്ന പൂരം എഴുന്നള്ളിപ്പിൽ പാണ്ടിമേളത്തിന് ചേരാനെല്ലൂർ ശങ്കരൻകുട്ടി മാരാരുടെ പ്രാമാണികത്വത്തിൽ പാണ്ടിമേളം അരങ്ങേറി. രാത്രി പൂരം എഴുന്നള്ളിപ്പിന് പഞ്ചവാദ്യം ചോറ്റാനിക്കര സുഭാഷ് മാരാർ പ്രാമാണികത്വം വഹിച്ചു.