കടപ്പുറം: പഞ്ചായത്ത് സംഘടിപ്പിക്കുന്ന തീരോത്സവത്തിനു തുടക്കം കുറിച്ച് തീരോത്സവം നഗരിയിൽ പഞ്ചായത്ത് പ്രസിഡന്റ് സാലിഹ ഷൗക്കത്ത് പതാക ഉയർത്തി. സ്ഥിരം സമിതി അധ്യക്ഷന്മാരായ വി.പി. മൻസൂർ അലി, ശുഭ ജയൻ, അംഗങ്ങളായ ടി.ആർ. ഇബ്‌റാഹിം, അഡ്വ. മുഹമ്മദ് നാസിഫ്, പി.എച്ച്. തൗഫീഖ്, എ.വി. അബ്ദുൽ ഗഫൂർ, സുനിത പ്രസാദ്, സംഘാടക സമിതി ഭാരവാഹികളായ സി. മുസ്താഖലി, ബി.കെ. സുബൈർ തങ്ങൾ, സൈദ് മുഹമ്മദ് പോക്കാക്കില്ലത്ത്, സക്കീർ കള്ളാമ്പി, ഹനീഫ തെക്കൻ, അഹമ്മദ് മുഈനുദ്ദീൻ, ആർ.ടി. ഇസ്മായിൽ, പി.കെ. ഷാഫി, ഷറഫുദ്ദീൻ മുനക്കകടവ്, ആർ.ടി. ജലീൽ, റാഫി വലിയകത്ത്, പി.വി. ദിലീപ് കുമാർ, റഷീദ് തൊട്ടാപ്പ്, പി.ടി. മുഹമ്മദ്, ബാദുഷ പള്ളത്ത്, പി.കെ. മൻസൂർ, പി.എസ്. ബഷീർ, സുബൈർ പുളിക്കൽ എന്നിവർ പങ്കെടുത്തു. തീരോത്സവത്തിന്റെ ആദ്യ പരിപാടിയായ കൂട്ടയോട്ടം അഞ്ചങ്ങാടി സെന്ററിൽ നിന്ന് ആരംഭിച്ച് തൊട്ടാപ്പ് ബീച്ചിൽ സമാപിച്ചു. ഡോ. പി.ടി. ഷൗജാദ് ഫ്ലാഗ്ഓഫ് ചെയ്തു. കൂട്ടയോട്ടത്തിന് ഈറ്റ് തൃശൂർ, ബീച്ച് ലവേഴ്സ് ചാവക്കാട്, അർപ്പോ ഗുരുവായൂർ, സ്മാഷ് അഞ്ചങ്ങാടി, വിവിധ ക്ലബ് അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി. ജനുവരി 20 വരെയാണ് തീരോത്സവം.