News One Thrissur
Updates

പഴുവിൽ സെൻ്റ് ആൻ്റണീസ് ഫൊറോന ദൈവാലയത്തിൽ തിരുനാളിന് കൊടിയേറി

പഴുവിൽ: പഴുവിൽ സെൻ്റ് ആൻ്റണീസ് ഫൊറോന ദൈവാലയത്തിൽ പരിശുദ്ധ കന്യകാമറിയത്തിന്റെയും, വിശുദ്ധ സെബസ്ത്യാനോസിൻ്റെയും, വിശുദ്ധ അന്തോണീസിൻ്റെയും സംയുക്ത തിരുനാളിന് ജനുവരി 12, ഞായറാഴ്ച്ച കൊടികയറി. രാവിലെ 6:30 ൻ്റെ വിശുദ്ധ കുർബ്ബാനക്ക് താന്ന്യം സെന്റ് പീറ്റേഴ്സ് ഇടവക വികാരി റവ. ഫാ. പോൾ കള്ളിക്കാടൻ മുഖ്യകാർമികത്വം വഹിച്ചു. വിശുദ്ധ കുർബാനക്ക് ശേഷം പഴുവിൽ ഫൊറോന വികാരി വെരി. റവ. ഫാ. ഡോ. വിൻസെൻ്റ് ചെറുവത്തൂർ തിരുനാൾ കൊടിയേറ്റം നടത്തി. തിരുനാൾ സപ്ളിമെൻ്റ് പ്രകാശനവും നടന്നു. പഴുവിൽ സെന്റ് ആന്റണീസ് ഫോറോന വികാരി വെരി. റവ. ഫാ. ഡോ. വിൻസെൻ്റ് ചെറുവത്തൂർ, അസിസ്റ്റൻ്റ് വികാരി ഫാ. ഫ്രാൻസിസ് കല്ലുംപുറത്ത്, ട്രസ്റ്റിമാരായ ആന്റോ മേയ്ക്കാട്ടുകുളം, ഡിനോ ദേവസ്സി, ടിന്റോ ജോസ്, അനിൽ ആന്റണി, തിരുനാൾ ജനറൽ കൺവീനർ സ്റ്റീഫൻ ലാസർ, പബ്ലിസിറ്റി കൺവീനർ ആൽഫ്രഡ് ബേബിച്ചൻ, വിവിധ കമ്മറ്റി അംഗങ്ങൾ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ജനുവരി 17, 18, 19 (വെള്ളി, ശനി, ഞായർ) എന്നീ തിയ്യതികളിലാണ് തിരുനാൾ ആഘോഷിക്കുന്നത്. ജനുവരി 10ന് നവനാൾ തിരുകർമ്മങ്ങൾ ആരംഭിച്ചു. ജനുവരി 17 വെള്ളിയാഴ്ച്ച വൈകീട്ട് 5 മണിയുടെ വിശുദ്ധ കുർബാനക്ക് ശേഷം ദീപാലങ്കരം സ്വിച്ച് ഓൺ കർമ്മം, ജനുവരി 18 ശനിയാഴ്ച്ച വൈകീട്ട് 5 മണിയുടെ വിശുദ്ധ കുർബാനക്കുശേഷം പ്രസുദേന്തിവാഴ്ച്ച, കൂട് തുറക്കൽ ശുശ്രൂഷകൾ, തിരുനാൾദിനമായ ജനുവരി 19 ഞായറാഴ്ച്ച രാവിലെ 6 നും 8:30 നും വിശുദ്ധ കുർബാന, രാവിലെ 10:30 ന് ആഘോഷമായ തിരുനാൾ പാട്ടുകുർബാന, വൈകീട്ട് 4 ന് വിശുദ്ധ കുർബാന തുടർന്ന് തിരുനാൾ പ്രദക്ഷിണം. എട്ടാമിടം ജനുവരി 26ന്.

Related posts

മനക്കൊടി സെൻ്റ് ജോസഫ് പള്ളിയിലെ സംയുക്ത തിരുനാളിന് കൊടിയേറി. 

Sudheer K

കൊടുങ്ങല്ലൂർ നഗരത്തിൽ ഇന്ന് മുതൽ വെള്ളിയാഴ്ച വരെ ഗതാഗതക്രമീകരണം

Sudheer K

പാവറട്ടി മരുതയൂരിൽ റോഡരികിൽ നിർത്തിയിട്ടിരുന്ന ബൈക്ക് കത്തി നശിച്ച നിലയിൽ കണ്ടെത്തി

Sudheer K

Leave a Comment

error: Content is protected !!