കാട്ടൂർ: കാട്ടൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ അതിജീവിതയുടെ നഗ്ന ചിത്രങ്ങളും വീഡിയോകളും കാണിച്ച് ഭീഷണിപ്പെടുത്തി ലൈംഗീകമായി പീഡിപ്പിക്കുകയും പണം തട്ടിയെടുക്കുകയും ചെയ്ത സംഭവത്തിൽ പ്രതി അറസ്റ്റിൽ. കാട്ടൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ബൈജു ഇ ആർ രജിസ്റ്റർ ചെയ്ത കേസിൽ കാട്ടൂർ സ്വദേശിയായ പോക്കാക്കില്ലത്ത് ആസിഖ് എന്ന സുധീറിനെ (39) തൃശ്ശൂർ മുടിക്കോട് നിന്നും അറസ്റ്റ് ചെയ്തു.bപ്രതി അതിജീവിതയുടെ ജീവിത സാഹചര്യം മുതലെടുത്ത് സഹായിക്കാനെന്ന വ്യാജേന അതിജീവിതയും വീട്ടുകാരുമായി സൗഹൃദം സ്ഥാപിക്കുകയും അതിജീവിതയുടെ വീട്ടിൽ പോയി അവരുടെ വീഡിയോകളും ഫോട്ടോകളും എടുക്കുകയും പിന്നീട് അത് കാണിച്ച് ഭീഷണിപ്പെടുത്തി പല തവണകളായി ഒരു ലക്ഷം രൂപയോളം കൈക്കലാക്കുകയും ലൈഗീകമായി പല തവണകളായി പീഡിപ്പികുകയും ചെയ്തു പോന്നിരുന്നു. ഇത് തുടർന്നപ്പോൾ അവസാനം അതിജീവിതക്ക് മാനസിക സമ്മർദ്ദം സഹിക്കാനാകാതെ ആയപ്പോഴാണ് കാട്ടൂർ പോലീസ് സ്റ്റേഷനിൽ ഇപ്പോൾ പരാതി നൽകിയത്. തുടർന്ന് നാട്ടിൽ നിന്നും മാറി താമസിച്ചിരുന്ന പ്രതിയെ തന്ത്ര പൂർവ്വം കാട്ടൂർ പോലീസ് മണ്ണുത്തി മുടിക്കോട് വാടക വീട്ടിൽ നിന്നും ഇന്നലെ രാത്രിയിൽ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. തുടർന്ന് ഇന്ന് അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. അന്വേഷണ സംഘത്തിൽ സബ് ഇൻസ്പെക്ടർ രമേഷ്, അസി സബ് ഇൻസ്പെക്ടർ മിനി, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ധനേഷ് സി ജി, ഷൗക്കർ എന്നിവരും ഉണ്ടായിരുന്നു.