ചേർപ്പ്: ഭാരത ഋഷിമാരുടെ സഹസ്രാബ്ദങ്ങളിലെ തപസ്സിന്റെയും നിരന്തര പഠനത്തിന്റെയും ഫലമാണ് സനാതനധർമ്മം എക്കാലവും നിലനിൽക്കുന്നതെന്ന് പുറനാട്ടുകര ശ്രീരാമകൃഷ്ണ ആശ്രമം മഠാധിപതി സ്വാമി സദ്ഭാവാനന്ദ അഭിപ്രായപ്പെട്ടു. ആറാട്ടുപുഴ ഹിന്ദുമഹാസമ്മേളനം സമാപനയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം സ്വാമി വിവേകാനന്ദൻ ധർമ്മ സംരക്ഷണത്തിനു വേണ്ടിയുള്ള കലിയുഗ അവതാരമാണെന്ന് വിവേകാനന്ദ ജയന്തി സന്ദേശത്തിൻ്റെ ഭാഗമായി അദ്ദേഹം പറഞ്ഞു. സ്വാമി തേജസ്വരൂപാനന്ദ സരസ്വതി അധ്യക്ഷത വഹിച്ചു. ഹിന്ദു ഐക്യ വേദി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. ഹരിദാസ് മുഖ്യ പ്രഭാഷണം നടത്തി. സ്വാമി പുരുക്ഷോത്തമാനന്ദ സരസ്വതി, ഡോ.പൂത്തേഴത്തു രാമചന്ദ്രൻ, കെ.ആർ സതീശൻ, കെ. സ്മിത എന്നിവർ സംസാരിച്ചു . കെ.വി. കൊച്ചു ഗണകൻ സ്മാരക സംസ്കൃത പുരസ്കാരം സി. പ്രകാശിന് സമർപ്പിച്ചു.
previous post