ചിറയ്ക്കൽ: സാമൂഹ്യ വിരുദ്ധരാൽ തകർക്കപ്പെട്ട സി പി ഐ കുറുമ്പിലാവ് ലോക്കൽ കമ്മിറ്റി ഓഫീസ് ( സഖാവ് സി.കെ. മാധവൻ സ്മാരക മന്ദിരം ) പുനർ നിർമ്മിച്ചതിന്റെയും രാഷ്ട്രീയ വിശദീകരണ പൊതുയോഗത്തിന്റെയും ഉദ്ഘാടനം സിപിഐ ജില്ല സെക്രടറി കെ.കെ. വത്സരാജ് നിർവ്വഹിച്ചു. പാറൻ സ്മാരക സ്തൂപത്തിന്റെ ഉദ്ഘാടനം സിപിഐ സംസ്ഥാന കൗൺസിൽ അംഗം വി.എസ്. സുനിൽ കുമാറും നിർവ്വഹിച്ചു. സിപിഐ ചേർപ്പ് മണ്ഡലംകമ്മിറ്റി അംഗം ടി.ബി. ഷാജി അധ്യക്ഷനായി. ജില്ല അസിസ്റ്റന്റ് സെക്രട്ടറി ടി.ആർ. രമേഷ് കുമാർ, ചേർപ്പ് മണ്ഡലം സെക്രട്ടറി പി.വി. അശോകൻ. അസിസ്റ്റന്റ് സെക്രട്ടറി കെ.കെ. ജോബി, കെ.എം. ജയദേവൻ, ലോക്കൽ കമ്മിറ്റി സെക്രട്ടറി എ.ബി. ജയപ്രകാശ്, അസിസ്റ്റന്റ് സെക്രട്ടറി ടി.ആർ. സുനിൽ, ഷീല വിജയകുമാർ, ഉല്ലാസ് കണ്ണോളി, കെ.കെ. രാജേന്ദ്രബാബു എന്നിവർ പങ്കെടുത്തു സംസാരിച്ചു.