തളിക്കുളം: കേരളത്തിന്റെ ടുറിസം ഭൂപടത്തിൽ നിന്ന് തളിക്കുളം സ്നേഹതീരത്തെ ഇല്ലായ്മ ചെയ്യാൻ ഭരണാധികാരികളും ഉദ്യോഗസ്ഥരും ഒത്തു കളിക്കുകയാണെന്ന് ഡിസിസി സെക്രട്ടറി കെ. ദിലീപ് കുമാർ സ്നേഹതീരത്തെ തകർച്ചയിൽ നിന്ന് രക്ഷിക്കാൻ സർക്കാർ തയ്യാറാവണമെന്നും കെ ദിലീപ്കുമാർ പറഞ്ഞു. തളിക്കുളം മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്നേഹതീരം സംരക്ഷിക്കണമെന്നും ഭരണാധികാരികളുടെ അനാസ്ഥ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് കൊണ്ട് നടത്തിയ സായാഹ്ന ധർണ്ണ ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം കടൽ കാണാനും കാറ്റ് കൊള്ളാനും വരുന്നവരിൽ നിന്ന് പണം ഈടാക്കുന്ന നടപടിയിൽ നിന്ന് സ്നേഹതീരം മേനേജ്മെന്റ് കമ്മിറ്റി പിന്മാറണമെന്നും സ്നേഹതീരത്തിന്റെ പരിസരങ്ങളിലുള്ള മാലിന്യങ്ങൾ നീക്കം ചെയ്യണമെന്നും കൂടുതൽ ജീവനക്കാരേയും സെക്യൂരിറ്റി ഗാർഡും ഇല്ലാത്തത് സ്നേഹതീരത്ത് വരുന്ന സഞ്ചരികൾക്ക് സുരക്ഷിതത്വമില്ലാത്ത അവസ്ഥയാണെന്നും ഇതിന് മാറ്റം വരുത്തണമെന്നും സമരക്കാർ ആവശ്യപ്പെട്ടു.
ഇല്ലെങ്കിൽ സമരം ശക്തമാക്കുമെന്ന് കോൺഗ്രസ്സ് മണ്ഡലം കമ്മിറ്റി അറിയിച്ചു. പി.എസ്. സുൽഫിക്കർ അധ്യക്ഷത വഹിച്ച സായാഹ്ന സദസ്സിൽ നാട്ടിക ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ് പി.ഐ. ഷൗക്കത്തലി, ഡിസിസി സെക്രട്ടറി സി.എം. നൗഷാദ്, പ്രവാസി കോൺഗ്രസ്സ് സംസ്ഥാന വൈസ് പ്രസിഡന്റ് മുനീർ ഇടശ്ശേരി, ബ്ലോക്ക് കോൺഗ്രസ്സ് ഭാരവാഹികളായ പി.എം. അമീറുദ്ധീൻ ഷാ, ഗഫൂർ തളിക്കുളം, സി.വി. ഗിരി, രമേശ് അയിനിക്കാട്ട്, ഗീത വിനോദൻ,യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് മുഹമ്മദ് ഷഹബു, മഹിളാ കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് നീതുപ്രേംലാൽ കർഷക കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് കെ.ആർ. വാസൻ, ഐഎൻടിയുസി മണ്ഡലം പ്രസിഡന്റ് സി.വി. സനോജ്, ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ എ.എം. മെഹബൂബ്, കോൺഗ്രസ്സ് പാർലമെന്റ്റി പാർട്ടി നേതാവ് സുമന ജോഷി, പഞ്ചായത്ത് മെമ്പർ ഷൈജ കിഷോർ, കുടുംബശ്രീ ചെയർപേഴ്സൺ മീന രമണൻ, കോൺഗ്രസ്സ് നേതാകളായ യുഎ. ഉണ്ണികൃഷ്ണൻ, കെ.എസ്. രാജൻ, എ.സി. പ്രസന്നൻ, കെ.എ. ഫൈസൽ, മദനൻ വാലത്ത്, എൻ. മദനമോഹനൻ, പ്രകാശൻ പുളിക്കൽ, കെ.ടി. കുട്ടൻ, കെ.എ. മുജീബ്, കബീർ കയ്യലാസ്, സിന്ധു സന്തോഷ്, ലൈല ഉദയകുമാർ, കെ.കെ. ഷണ്മുഖൻ, എ.എസ്. ഷീബ, എൻ.ആർ. ജയപ്രകാശ്, സുമിത സജു, കെ.എ. വിജയൻ തുടങ്ങിയവർ സംസാരിച്ചു.