News One Thrissur
Updates

മണലൂർ അയ്യപ്പൻ കാവ് ക്ഷേത്ര ഉത്സവത്തിന് കൊടിയേറി. 

 

കാഞ്ഞാണി: ണലൂർ അയ്യപ്പൻ കാവ് ക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറി. ക്ഷേത്രം തന്ത്രിമാരായ വടക്കേടത്ത് താമരപ്പിള്ളി മന ദാമോദരൻ നമ്പൂതിരി, കല്ലേലി താമരപ്പിള്ളി മന ദാമോദരൻ നമ്പൂതിരി, മേൽശാന്തി രാഘവേന്ദ്ര ആചാര്യ എന്നിവർ ചേർന്ന് ചടങ്ങുകൾ നിർവ്വഹിച്ചു. ജനുവരി 16 ന് രാവിലെ ഉത്സവബലി ചടങ്ങുകൾ. പ്രധാന ഉത്സവമായ പള്ളിവേട്ട ആഘോഷം ജനുവരി 18 ന് നടക്കും. രാവിലെ നടക്കുന്ന പഞ്ചാരിമേളത്തിന് ചൊവ്വല്ലൂർ മോഹന വാര്യർ പ്രാമാണികത്വം വഹിക്കും. ഉച്ച തിരിഞ്ഞ് തന്ത്രി ഇല്ലമായ കല്ലേലി താമാരപ്പിള്ളി മനയിലെ പറയെടുപ്പിന് ശേഷം ക്ഷേത്രത്തിൻ്റെ പടിഞ്ഞാറ് നടപ്പുരയിൽ നിന്നും കാഴ്ച ശീവേലിയുടെ ഭാഗമായി പഞ്ചവാദ്യം ആരംഭിക്കും. പഞ്ചവാദ്യത്തിന് തൃപ്രയാർ രമേശൻ മാരാർ പ്രാമാണികത്വം വഹിക്കും. രാത്രി 9 ന് ക്ഷേത്ര നടയിലെ കിഴക്ക് ആൽതറയിൽ ഭഗവാൻ്റെ പള്ളിവേട്ട ചടങ്ങുകൾ നടക്കും. തുടർന്ന് നടക്കുന്ന പാണ്ടിമേളത്തിന് തൃപ്രയാർ അനിയൻ മാരാർ പ്രാമാണികത്വം വഹിക്കും. എഴുന്നെള്ളിപ്പിന് 5 ഗജവീരൻമാർ അണിനിരക്കും. മച്ചാട് ജയറാം ശാസ്താവിൻ്റെ തിടമ്പേറ്റും. ജനുവരി 19 രാവിലെ ക്ഷേത്ര കുളത്തിൽ നടക്കുന്ന ഭഗവാൻ്റെ ആറാട്ടോടു കൂടി 8 ദിവസത്തെ ഉത്സവത്തിന് സമാപനമാകും. ഉത്സവ ചടങ്ങുകൾക്ക് ക്ഷേത്രം തന്ത്രിമാരായ വടക്കേടത്ത് താമരപ്പിള്ളി മന ദാമോദരൻ നമ്പൂതിരി, കല്ലേലി താമരപ്പിള്ളി മന ദാമോദരൻ നമ്പൂതിരി, മേൽശാന്തി രാഘവേന്ദ്ര ആചാര്യ എന്നിവർ മുഖ്യ കാർമ്മികത്വം വഹിക്കുമെന്ന് ഉത്സവാഘോഷ കമ്മിറ്റി സെക്രട്ടറി സി. ഹരിദാസൻ അറിയിച്ചു.

Related posts

നാട്ടികയിൽ നേപ്പാൾ സ്വദേശിയായ യുവാവിന് പാമ്പുകടിയേറ്റു.

Sudheer K

ശ്രീനാരായണപുരത്ത് മദ്രസ കെട്ടിടം തകർന്നുവീണു.

Sudheer K

കുവൈത്തിൽ ന്യുമോണിയ ബാധിച്ച് യുവാവ് മരിച്ചു.

Sudheer K

Leave a Comment

error: Content is protected !!